You are Here : Home / News Plus

പന്ത്രണ്ട് വയസുകാരിയെ പ്രിന്‍സിപ്പലും മൂന്ന് അധ്യാപകരും കൂട്ടബലാത്സംഗം ചെയ്തു

Text Size  

Story Dated: Wednesday, January 18, 2017 04:44 hrs UTC

പ്രായപൂര്‍ത്തിയാകാത്ത അഞ്ഞൂറിലധികം കുട്ടികളെ പീഡിപ്പിച്ചയാളെ പിടികൂടിയതിനു തൊട്ടുപിന്നാലെ ഉത്തരേന്ത്യയില്‍ നിന്നും മറ്റൊരു ഞെട്ടിക്കുന്ന പീഡനവാര്‍ത്തകൂടി. ബിഹാറില്‍ പന്ത്രണ്ടു വയസ്സുകാരിയായെ സ്‌കൂളില്‍വച്ച്  കൂട്ടബലാത്സംഗം ചെയ്തതായാണ് പരാതി.  പ്രിന്‍സിപ്പലും  മൂന്ന് അധ്യാപകരും ചേര്‍ന്ന് കുട്ടിയെ ബലാത്സംഗം ചെയ്‌തെന്നാണ് അമ്മ നല്‍കിയ പരാതി. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

പൊതു അവധിയായ ഞായറാഴ്ച്ച മേലധികാരികളുടെ അനുവാദമില്ലാതെ പ്രിന്‍സിപ്പല്‍ പ്രവര്‍ത്തി ദിവസമായി പ്രഖ്യാപിച്ചിരുന്നു. പകരം വെള്ളിയാഴ്ച്ച അവധി നല്‍കുകയും ചെയ്തു. ഇതേത്തുടര്‍ന്ന് സ്‌കുളിലെത്തിയ കുട്ടിയെ പ്രിന്‍സിപ്പാളും മൂന്നു അധ്യാപകരും ചേര്‍ന്ന് ബലാത്സംഗം ചെയ്തുവെന്നാണ് സംഭവത്തെക്കുറിച്ച് കുട്ടിയുടെ അമ്മ പൊലീസിനു നല്‍കിയ പരാതിയില്‍ പറയുന്നത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.