You are Here : Home / News Plus

രോഹിത് വെമുലയുടെ അമ്മയെ അറസ്റ്റ് ചെയ്തു; വിദ്യാര്‍ത്ഥികള്‍ പ്രക്ഷോഭത്തില്‍

Text Size  

Story Dated: Wednesday, January 18, 2017 04:57 hrs UTC

രോഹിത് വെമുല അനുസ്മരണ ചടങ്ങില്‍ പങ്കെടുക്കാനെത്തിയ രോഹിതിന്റെ അമ്മ രാധിക വെമുലയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ചരമ വാര്‍ഷിക ദിനമായ ഇന്ന് രോഹിത് ആത്മഹത്യ ചെയ്ത ഹോസ്റ്റല്‍ മുറി സന്ദര്‍ശിക്കുന്നതിന് രാധികയ്ക്ക് അധികൃതര്‍ അനുമതി നല്‍കിയില്ല. 

ദളിത് ഗവേഷക വിദ്യാര്‍ത്ഥിയായ രോഹിത് വെമുല ആത്മഹത്യ ചെയ്തതിന്റെ ഒന്നാം വാര്‍ഷികത്തില്‍ പ്രതിഷേധങ്ങള്‍ ഭയന്ന് ഹൈദരാബാദ് സര്‍വ്വകലാശാല കനത്ത സുരക്ഷയാണ് ക്യാമ്പസിനകത്തും പുറത്തും ഏര്‍പ്പെടുത്തിയത്. വൈകീട്ട് ക്യാമ്പസിനകത്ത് നിന്നും സമാധാനപരമായി പ്രകടനം നടത്തി വന്ന വിദ്യാര്‍ത്ഥികളെ പൊലീസ് പുറത്തേക്ക് വരുന്നതില്‍ നിന്ന് തടഞ്ഞതോടെ ചെറിയ ഉന്തും തള്ളുമുണ്ടായി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.