You are Here : Home / News Plus

കണ്ണൂരില്‍ ഹര്‍ത്താല്‍ പൂര്‍ണ്ണം; വീണ്ടും സംഘര്‍ഷങ്ങള്‍

Text Size  

Story Dated: Thursday, January 19, 2017 07:40 hrs UTC

കണ്ണൂരില്‍ ബി.ജെ.പി പ്രവര്‍ത്തകന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് ഹര്‍ത്താല്‍ പുരോഗമിക്കുന്നു. ഹര്‍ത്താല്‍ ഏറെക്കുറെ പൂര്‍ണ്ണമാണ്. കടകമ്പോളങ്ങള്‍ അടഞ്ഞുകിടക്കുന്നു. കെ.എസ്.ആര്‍.ടി.സിയോ സ്വകാര്യ ബസ്സുകളോ ജില്ലയില്‍ എവിടെയും സര്‍വ്വീസ് നടത്തുന്നുമില്ല. ഏതാനും സ്വകാര്യ വാഹനങ്ങള്‍ മാത്രമേ ഇപ്പോള്‍ നിരത്തിലുള്ളൂ.

സംസ്ഥാന സ്കൂള്‍ കലോത്സവം നടക്കുന്ന കണ്ണൂര്‍ നഗരത്തിലാണ് സ്ഥിതിക്ക് അല്‍പമെങ്കിലും അയവുള്ളത്. പൊലീസ് കനത്ത ജാഗ്രത പുലര്‍ത്തുന്ന നഗര പ്രദേശങ്ങളില്‍ ചുരുക്കം സ്വകാര്യ വാഹനങ്ങള്‍ നിരത്തിലിറങ്ങിയിട്ടുണ്ട്. സംഘര്‍ഷ മേഖലകളിലും കൂടുതല്‍ പൊലീസ് സേനാംഗങ്ങളെ വിന്യസിച്ചിട്ടുണ്ട്. ഇതിനിടെ കൂടുതല്‍ അക്രമ സംഭവങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു. ഇന്ന് രാവിലെ തളിപ്പറമ്പില്‍ ആര്‍.എസ്.എസ് കാര്യാലയത്തിന് നേരെ ബോംബേറുണ്ടായി. ഇവിടുത്തെ സി.ഐ.ടി.യു ഓഫീസിന് നേരെ ഇതിന് മുമ്പ് കല്ലേറുണ്ടായിരുന്നു. ഇവിടെയും കൂടുതല്‍ പൊലീസിനെ വിന്യസിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.