You are Here : Home / News Plus

മോദിക്ക്​ നന്ദിയറിയിച്ച്​ ഒബാമ

Text Size  

Story Dated: Thursday, January 19, 2017 07:43 hrs UTC

ഇന്ത്യയും ​അമേരിക്കയും തമ്മിലുള്ള ​ബന്ധം ശക്​തിപ്പെടുത്തുന്നതിനായി ഇന്ത്യന്‍ പ്രധാനമന്ത്രി മോദി നടത്തിയ ഇടപെടലുകൾക്ക്​ നന്ദി അറിയിച്ച് സ്ഥാനമൊഴിയുന്ന അമേരിക്കന്‍ പ്രസിഡന്‍റ് ബാറക്ക് ഒബാമ. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്​തിപ്പെടുത്തുന്നതിൽ നിർണായമായ പങ്ക് വഹിച്ച നരേന്ദ്ര മോദിക്ക്  ഒബാമ നന്ദി പറഞ്ഞു. ബുധനാഴ്​ച മോദിയുമായി സംസാരിച്ചു. മോദിയുമായി ഒബാമ ടെലിഫോണിൽ സംസാരിച്ച വിവരം വൈറ്റ് ഹൗസാണ്​ പുറത്ത്​ വിട്ടത്​.

പ്രതിരോധം, ആണവസഹകരണം എന്നീ മേഖലകളിലെ സഹകരണത്തിനും​ ​മോദിയോട്​ ഒബാമ നന്ദി പറഞ്ഞു. സാമ്പത്തിക മേഖല, രാജ്യസുരക്ഷ, കാലാവസ്​ഥ വ്യതിയാനം എന്നീ കാര്യങ്ങളെ കുറിച്ചും ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണത്തെ കുറിച്ചും ഇരു നേതാക്കളും സംസാരിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.