You are Here : Home / News Plus

ജെല്ലിക്കെട്ട്; പ്രക്ഷോഭം കണക്കിലെടുക്കണമെന്ന ആവശ്യം സുപ്രീം കോടതി തള്ളി

Text Size  

Story Dated: Thursday, January 19, 2017 07:46 hrs UTC

ജെല്ലിക്കെട്ടിനായി തമിഴ്‍നാട്ടില്‍ നടക്കുന്ന പ്രക്ഷോഭങ്ങള്‍ വിലയിരുത്താന്‍ കേന്ദ്ര സംഘത്തെ അയക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി തമിഴ്‍നാട് മുഖ്യമന്ത്രിക്ക് ഉറപ്പുനല്‍കി. അതേസമയം ജെല്ലിക്കെട്ട് വിഷയം ഇപ്പോള്‍ സുപ്രീം കോടതിയുടെ പരിഗണനയില്‍ ഉള്ളതുകൊണ്ട് ഇടപെടുന്നതിന് പരിമിതിയുണ്ടെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. തമിഴ്നാട്ടിലെ പ്രക്ഷോഭങ്ങള്‍ കണക്കിലെടുക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി തള്ളി.

  
ജനകീയപ്രക്ഷോഭം ശക്തമായ സാഹചര്യത്തിലാണ് ജെല്ലിക്കെട്ടിനുള്ള നിരോധനം നീക്കാന്‍ ഓര്‍ഡിനന്‍സ് ഇറക്കണമെന്ന ആവശ്യവുമായി മുഖ്യമന്ത്രി പനീര്‍ശെല്‍വം ദില്ലിയിലെത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ടത്. തമിഴ് ജനതയുടെ സാംസ്കാരിക പെരുമയെ ആദരിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പനീര്‍ ശെല്‍വത്തെ അറിയിച്ചു. അതേസമയം പ്രശ്നം സുപ്രീംകോടതിയുടെ പരിഗണനയിലായതിനാല്‍ സര്‍ക്കാറിന് ഇടപെടുന്നതിന് പരിമിതിയുണ്ടെന്നും എങ്കിലും തമിഴ്നാട്ടിലെ സാഹചര്യങ്ങള്‍ വിലയിരുത്താന്‍ കേന്ദ്ര സംഘത്തെ അയക്കാമെന്നും നരേന്ദ്ര മോദി തമിഴ്നാട്ട് മുഖ്യമന്ത്രിക്ക് ഉറപ്പുനല്‍കി. ജെല്ലിക്കെട്ടിനായി തമിഴ്നാട്ടില്‍ തുടരുന്ന പ്രക്ഷോഭങ്ങള്‍ കണക്കിലെടുക്കണമെന്ന് ആവശ്യപ്പെട്ട് ഒരു വിഭാഗം അഭിഭാഷകര്‍ നല്‍കിയ ഹര്‍ജി ഇതിനിടെ സുപ്രീംകോടതി തള്ളി. ഹര്‍ജിക്കാരോട് വിഷയം മദ്രാസ് ഹൈക്കോടതിയില്‍ ഉന്നയിക്കാന്‍ സുപ്രീംകോടതി ആവശ്യപ്പെട്ടു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.