You are Here : Home / News Plus

ബിജെപി പ്രവര്‍ത്തകന്റെ കൊലപാതകവുമായി ബന്ധമില്ല.

Text Size  

Story Dated: Thursday, January 19, 2017 12:02 hrs UTC

കൊച്ചി :ധര്‍മ്മടം കൊലപാതകവുമായി ബന്ധപ്പെട്ട് സിപിഐഎമ്മിനെതിരെയുള്ള ആരോപണങ്ങള്‍ അന്വേഷിക്കണന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കേസിലെ പ്രതികളെ കണ്ടെത്തി എത്രയും വേഗം നിയമത്തിനുമുന്നില്‍ കൊണ്ടുവരണമെന്ന് ഡിജിപിയോട് അഭ്യര്‍ഥിച്ചതായും കോടിയേരി പറഞ്ഞു. കണ്ണൂരിലെ ബിജെപി പ്രവര്‍ത്തകന്റെ കൊലപാതകവുമായി സിപിഐഎമ്മിന് ബന്ധമില്ല. സംഭവത്തിനു പിന്നില്‍ രാഷ്ട്രീയ കാരണങ്ങള്‍ അല്ലെന്നാണ് അറിയുന്നത്. പ്രതികളാരായാലും പിടികൂടണം. കൊലപാതകികളെ സംരക്ഷിക്കുന്ന നിലപാട് സിപിഐഎം സ്വീകരിക്കില്ലെന്നും കോടിയേരി പറഞ്ഞു. ദളിത് പ്രശ്‌നങ്ങള്‍ ഏറ്റെടുക്കുമെന്ന ബിജെപി സംസ്ഥാന നേതൃയോഗത്തിന്റെ പ്രഖ്യാപനത്തെയും കോടിയേരി ചോദ്യം ചെയ്തു. രാജ്യത്ത് ബിജെപി നടത്തുന്ന ദളിത് വേട്ടയില്‍ നിന്നും ജനദ്രോഹത്തില്‍ നിന്നും ശ്രദ്ധതിരിയ്ക്കാനാണ് കേരളത്തിലെ ദളിത് പ്രശ്‌നങ്ങള്‍ ഏറ്റെടുക്കുമെന്ന ബിജെപി സംസ്ഥാന നേതൃയോഗത്തിന്റെ പ്രഖ്യാപനം. കേരളത്തില്‍ ഭൂമി പിടിച്ചെടുക്കല്‍ സമരം നടത്തുമെന്ന് പറയുന്ന ബിജെപിയ്ക്ക് അവര്‍ ഭരിയ്ക്കുന്ന ഏതെങ്കിലും സംസ്ഥാനത്ത് ഭൂപരിഷ്‌ക്കരണം നടത്താന്‍ ധൈര്യമുണ്ടോ എന്നും കോടിയേരി ബാലകൃഷ്ണന്‍ ചോദിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







    Related Articles

  • ഒരുമ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു
    ഫ്‌ളോറിഡ: ഒര്‍ലാന്റോയിലെ കലാകായിക സാമൂഹിക സാംസ്ക്കാരിക മേഖലകളില്‍ കഴിഞ്ഞ ഒമ്പതു വര്‍ഷക്കാലം നിറസാിദ്ധ്യമായി വളര്‍ച്ചയുടെ...

  • സാജു ആലപ്പാട്ട് മേരിലാന്‍ഡില്‍ നിര്യാതനായി
    വാഷിംഗ്ടണ്‍ ഡിസി : തൃശൂര്‍ ഒളരിക്കര ആലപ്പാട്ട് പരേതനായ എ.വി ഇട്ടിയച്ചന്റെയും മേരിയുടെയും മകന്‍ സാജു ആലപ്പാട്ട് (43 )...

  • എ.പി.അലക്‌സാണ്ടര്‍ നിര്യാതനായി
    ഷാജി രാമപുരം ഡാലസ്: ഇര്‍വിംഗ് സെന്റ് ജോര്‍ജ് മലങ്കര ഓര്‍ത്തഡോക്‌സ് ഇടവകാംഗം അലക്‌സ് എബ്രഹാമിന്റെ(ജോമോന്‍) പിതാവ്...

  • വളര്‍ത്ത് നായയുടെ ആക്രമണം- 2 മാസമുള്ള കുഞ്ഞ് കൊല്ലപ്പെട്ടു
    സാന്‍ മര്‍ക്കസ് (ടെക്‌സസ്): അറ്റ്‌ലാന്റയില്‍ സ്‌കൂള്‍ ബസ്സില്‍ കയറുന്നതിന് സ്റ്റോപ്പിലേക്ക് നടന്നു നീങ്ങിയ മൂന്ന് കുട്ടികളെ...

  • ലാറ്റിനൊ ഹിസ്പാനിക്ക് പ്രാധിനിധ്യമില്ലാതെ ട്രമ്പിന്റെ ക്യാബിനറ്റ് പൂര്‍ത്തിയാകുന്നു
    വാഷിംഗ്ടണ്‍: നീണ്ട രണ്ടു പതിറ്റാണ്ടുകള്‍ക്കു ശേഷം ആദ്യമായി ഹിസ്പാനിക്ക് പ്രാതിനിധ്യം ഇല്ലാതെ അമേരിക്കന്‍ കാബിനറ്റ്...