You are Here : Home / News Plus

പുറ്റിങ്ങല്‍ അപകടം; പൊലീസിന്റെ വീഴ്ചയെക്കുറിച്ച് അന്വേഷണം വേണമെന്ന് ആഭ്യന്തര സെക്രട്ടറി

Text Size  

Story Dated: Friday, January 20, 2017 08:13 hrs UTC

പുറ്റിങ്ങല്‍ വെടികെട്ട് അപകടത്തിൽ പൊലീസിന്റെ വീഴ്ചയെ കുറിച്ച് സമഗ്ര അന്വേഷണം നടത്തണമെന്ന് ആഭ്യന്തരസെക്രട്ടറി നളിനി നെറ്റോ. പൊലീസിന്റെ ഭാഗത്തുണ്ടായ ഒമ്പത് പിഴവുകൾ ചൂണ്ടികാട്ടി ഡിജിപി ലോക്നാഥ് ബെഹ്റക്ക് ആഭ്യന്തരസെക്രട്ടറി കത്തു നൽകി. അന്വേഷണം അന്തിമഘട്ടത്തിൽ എത്തി നിൽക്കേയാണ് ആഭ്യന്തര സെക്രട്ടറിയുടെ ഇടപെടൽ.

പുറ്റിങ്ങല്‍ വെടികെട്ട് അപകടത്തിൽ ജില്ലാ ഭരണകൂടത്തെ ന്യായീകരിച്ച ആഭ്യന്തര സെക്രട്ടറി പൊലീസുദ്യോഗസ്ഥരുടെ ഭാഗത്ത് വീഴ്ചയുണ്ടായിട്ടുണ്ടെന്ന് തുടക്കം മുതൽ ചൂണ്ടികാട്ടിയിരുന്നു. കൊല്ലം സിറ്റി പൊലീസ് കമ്മീഷണർ അടക്കമുള്ള ഉദ്യോഗസ്ഥർക്കെതിരെ നടപടിവേണമെന്നാവശ്യപ്പെട്ട ആഭ്യന്തര സെക്രട്ടറിക്കെതിരെ മുൻ ഡിജിപി സെൻകുമാർ രംഗത്ത് വന്നത് ശീതയുദ്ധം രൂക്ഷമാക്കി. പൊലീസുകാരെ പ്രതിചേർക്കുന്നത് സംബന്ധിച്ച് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർക്കിടയിൽ കടുത്ത അഭിപ്രായ വ്യത്യാസം നിലനിൽക്കുണ്ട്

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.