You are Here : Home / News Plus

മന്ത്രിസഭാ തീരുമാനങ്ങള്‍ പുറത്തുവിടാനാകില്ല

Text Size  

Story Dated: Friday, January 20, 2017 10:57 hrs UTC

തിരുവനന്തപുരം: മന്ത്രിസഭാ തീരുമാനങ്ങള്‍ പുറത്തുവിടാനാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മന്ത്രിസഭാ തീരുമാനത്തിന്റെ കാര്യമെടുത്താല്‍ ചില തീരുമാനങ്ങള്‍ പുറത്തുപോകുന്നതിന് മുന്‍പ് നടപ്പിലാക്കേണ്ടി വരും. അത് ആദ്യം പുറത്ത് കൊടുക്കില്ല. പുറത്ത് കൊടുത്താല്‍ നടപടി നിരര്‍ത്ഥകമായിപ്പോകും. അത്തരം കാര്യങ്ങളും ഈ വിഷയത്തെ സമീപിക്കുമ്പോള്‍ മനസില്‍ വെക്കേണ്ടതായിട്ടുണ്ട്. ഇങ്ങനെ തീരുമാനങ്ങള്‍ പുറത്തുവിടുന്നത് ലക്ഷ്യം നേടുന്നതിന് തടസം സൃഷ്ടിക്കുമെന്ന് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. വ്യക്തിപരമായ ദുരുദ്ദ്യേശത്തോടുകൂടി ചിലര്‍ വിവരാവകാശ നിയമത്തെ ദുരുപയോഗം ചെയ്യുന്നുണ്ടെന്നും ഇത്തരം പ്രവണതകള്‍ അനുവദിക്കാനാകില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. വിവരാവകാശ നിയമപ്രകാരം വിവരങ്ങള്‍ വെളിപ്പെടുത്തുന്നതില്‍ വിവേചനം വേണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. വിവരാവകാശ നിയമം വ്യക്തിപരമായി ദുരുപയോഗിക്കുന്നവരെ തിരിച്ചറിയണം. അതേസമയം ദുരപയോഗം മറയാക്കി വിവരങ്ങള്‍ നല്‍കാതിരിക്കുന്ന സ്ഥിതിയും ഉണ്ടാകരുത്. സംസ്ഥാനത്ത് അഴിമതി പടരുകയാണ്. വികസനം ലക്ഷ്യപ്രാപ്തിയില്‍ എത്താതെ മറ്റുവഴികളിലൂടെ ചോര്‍ന്ന് പോവുകയാണ് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. ശുദ്ധമായും സുതാര്യമായും കാര്യങ്ങള്‍ നടപ്പിലാക്കുക എന്നതാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. മുഖ്യമന്ത്രി തിരുവനന്തപുരത്ത് പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







    Related Articles

  • 'ശബ്ദമില്ലാത്തവരുടെ ശബ്ദം'
    ജെ.എഫ്.എ. നാലാം വര്‍ഷത്തിലേയ്ക്ക്! തോമസ്‌കൂവള്ളൂര്‍ ന്യൂയോര്‍ക്ക്: കഴിഞ്ഞ 2 വര്‍ഷമായി ന്യൂജേഴ്‌സിയിലെ പസ്സായിക് കൗണ്ടി...

  • വിശുദ്ധ സെബസ്ത്യാനോസിന്‍റെ തിരുനാള്‍ ജനുവരി 22 നു
    സെബാസ്റ്റ്യന്‍ ആന്റണി   ന്യൂജേഴ്‌സി: സോമര്‍സെറ്റ് സെന്‍റ് തോമസ് സീറോ മലബാര്‍ കാത്തലിക് ഫൊറോന ദേവാലയത്തില്‍ വിശുദ്ധ...

  • ഫൊക്കാനാ കേരളാ കൺവൻഷൻ മെയ് 27 നു: ആലപ്പുഴ ലേക്ക് പാലസ് വേദിയാകും
    അമേരിക്കൻ മലയാളികളുടെ സംഘടനകളുടെ സംഘടനയായ ഫൊക്കാനയുടെ കേരളാ കൺ വൻഷൻ മെയ് മാസം ഇരുപത്തിയേഴിനു ആലപ്പുഴ ലെക് പാലസ് റിസോർട്ടിൽ...

  • ഓര്‍ത്തഡോക്‌സ് ഫാമിലി കോണ്‍ഫറന്‍സ്: ടൊറന്റോയില്‍ രജിസ്‌ട്രേഷന്‍ കിക്കോഫ്
    വറുഗീസ് പ്ലൂമൂട്ടില്‍   ടൊറന്റോ(കാനഡ): മലങ്കര ഓര്‍ത്തഡോക്‌സ് സഭ നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന ഫാമിലി ആന്റ്...

  • ഒബാമ, ഹില്ലരിക്കും കൂട്ടര്‍ക്കും മാപ്പു നല്‍കേണ്ടതായിരുന്നു
    ന്യൂയോര്‍ക്ക്: അമേരിക്കന്‍ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ കുറ്റവാളികള്‍ക്ക് മാപ്പു നല്‍കിയ പ്രസിഡന്റ് ഒബാമ, അധികാരം...