You are Here : Home / News Plus

ജെല്ലിക്കെട്ട് നിയമവിധേയമാക്കാന്‍ ഇന്ന് തമിഴ്നാട് സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് ഇറക്കും

Text Size  

Story Dated: Saturday, January 21, 2017 05:12 hrs UTC

ജല്ലിക്കട്ട് നിയമവിധേയമാക്കി തമിഴ്നാട് സര്‍ക്കാര്‍ ഇന്ന് ഓര്‍ഡിന്‍സ് പുറത്തിറക്കും.  കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയവും നിയമ മന്ത്രാലയവും ആഭ്യന്തര മന്ത്രാലയവും പരിശോധിച്ച് അംഗീകരിച്ച ഓര്‍ഡിന്‍സിന്റെ കരട് രാഷ്‌ട്രപതിയുടെ അംഗീകാരത്തിന് അയച്ചു. ഓര്‍ഡിനന്‍സ് പുറത്തിറങ്ങും വരെ പ്രതിഷേധം തുടരുമെന്ന് സംഘടനകള്‍. 

രാഷ്‌ട്രപതിയുടെ അംഗീകാരം ലഭിച്ചാല്‍ ജല്ലിക്കെട്ട് നടത്താന്‍ അനുമതി നല്‍കുന്ന ഓര്‍ഡിനന്‍സ് തമിഴ്നാട് സര്‍ക്കാര്‍ ഇന്ന് പുറത്തിറക്കും.  തമിഴ്നാടിന്‍റെ കൂടി ചുമതലയുള്ള മഹാരാഷ്‌ട്ര ഗവര്‍ണര്‍ സി വിദ്യാസാഗര്‍ റാവു ഓഡിനന്‍സില്‍ ഒപ്പിട്ടാല്‍ ജല്ലിക്കെട്ട് നടത്താനുള്ള കളമൊരുങ്ങും.  മുഖ്യമന്ത്രി പനീര്‍ ശെല്‍വം നേരിട്ടെത്തി അളങ്കനല്ലൂര്‍ ജല്ലിക്കെട്ട് ഉദ്ഘാടനം ചെയ്തേക്കും. കേന്ദ്ര നിയമം മറികടന്ന് ജല്ലിക്കെട്ട് നടത്താന്‍ അനുമതി നല്‍കുന്ന ഓര്‍ഡിനന്‍സില്‍ മൃഗങ്ങളോടുള്ള ക്രൂരത ഒഴിവാക്കാനുള്ള കര്‍ശന വ്യവസ്ഥകളുണ്ടാകും. ചട്ടം തെറ്റിച്ചാല്‍ തടവ് ശിക്ഷയും പിഴയുമുള്‍പ്പടെ ചുമത്താനുള്ള നിര്‍ദേശവും കരട് ഓര്‍ഡിനന്‍സിലുണ്ട്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.