You are Here : Home / News Plus

മധുരയിൽ നാളെ രാവിലെ ജെല്ലിക്കെട്ട്

Text Size  

Story Dated: Saturday, January 21, 2017 01:04 hrs UTC

ചെന്നൈ: മധുരയിൽ നാളെ രാവിലെ 10ന് ജെല്ലിക്കെട്ട് നടത്താൻ തീരുമാനം.ജെല്ലിക്കെട്ടിനുള്ള നിരോധനം നീക്കണമെന്ന് ആവശ്യപ്പെട്ട് മറീന ബീച്ചിൽ വൻ പ്രക്ഷോഭമാണ് നടന്നത്.തമിഴ്നാട്ടിലെ എല്ലാ സ്ഥലങ്ങളിലും നാളെ ജെല്ലിക്കെട്ട് നടക്കുമെന്നു മുഖ്യമന്ത്രി ഒ. പനീർസെൽവം അറിയിച്ചു. മുഖ്യമന്ത്രി പനീർസെൽവം മധുരയിലേക്ക് തിരിക്കും. ജെല്ലിക്കെട്ട് നിരോധനം നീക്കികൊണ്ടുള്ള ഓര്‍ഡിനന്‍സിന് ഗവർണർ വിദ്യാസാഗർ റാവു അംഗീകാരം നൽകി. ഓര്‍ഡിനന്‍സിനു കേന്ദ്ര നിയമ, പരിസ്ഥിതി മന്ത്രാലയം നേരത്തെ അംഗീകാരം നല്‍കി. മന്ത്രിമാർ ഉൾപ്പെടെയുള്ളവർ ജെല്ലിക്കെട്ട് സംഘടകരുമായും ജില്ലാ അധികൃതരുമായും കൂടിക്കാഴ്ച നടത്തി. ജെല്ലിക്കെട്ട് മൈതാനങ്ങളിലും ഒരുക്കങ്ങൾ തുടങ്ങി.ജെല്ലിക്കെട്ടുകൾ രാവിലെ 11ന് അതാതു ജില്ലകളിലെ മന്ത്രിമാർ ഉദ്ഘാടനം ചെയ്യും.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.