റേഷൻ വിഹിതം സംസ്ഥാനത്തിന് കൂടുതൽ നൽകണമെന്നാവശ്യവുമായി മുഖ്യമന്ത്രി നാളെ പ്രധാനമന്ത്രിയെ കാണും. പ്രധാനമന്ത്രിയെ കാണാനായി നേരത്തെ സമയം ആവശ്യപ്പെട്ടിരുന്നതാണെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. രണ്ടു ദിവസം ദില്ലിയിൽ തങ്ങുന്ന മുഖ്യമന്ത്രി സംസ്ഥാനത്തിന്രെ ആവശ്യങ്ങള്‍ ഉന്നയിച്ച് മറ്റ് ചില കേന്ദ്രമന്ത്രിമാക്കും നിവേദനം നൽകും. റെയിൽവേ വികസനം, കരിപ്പൂർ, കണ്ണൂർ വിമാനത്താവള വികസനം എന്നിവയാണ് മുൻഗണനപട്ടിയിലുള്ള കാര്യങ്ങള്‍. ഭക്ഷ്യസുരക്ഷ നിയമനം നടപ്പാക്കിപ്പോള്‍ റേഷൻ വിഹിതം വെട്ടിക്കുറച്ചതിലൂടെ സംസ്ഥാനത്തെ റേഷൻ വിതരണം പ്രതി സന്ധിയിലായിരിക്കുകയാണ്.ഇന്ന് കൊച്ചയിൽ നിന്നാണ് മുഖ്യമന്ത്രി ദില്ലയിലേക്ക് പോകുന്നത്.
Comments