You are Here : Home / News Plus

സ്കൂൾ കലോൽസവത്തിൽ കോഴിക്കോടിന് കലാകിരീടം

Text Size  

Story Dated: Sunday, January 22, 2017 01:16 hrs UTC

പതിനൊന്നാം തവണയും സംസ്ഥാന സ്കൂൾ കലോൽസവത്തിൽ കോഴിക്കോടിന് കലാകിരീടം.ദേശഭക്തിഗാന മൽസരത്തിലെ ഫലമാണ് കോഴിക്കോടിനെ മുന്നിലെത്തിച്ചത് പാലക്കാടാണ് രണ്ടാം സ്ഥാനത്ത് കണ്ണൂർ മൂന്നാം സ്ഥാനത്തും. ഏഴുനാൾ നീണ്ടു നിന്ന ഉത്സവത്തിന് കൊടിയിറങ്ങി. . ഫലം വന്നപ്പോൾ പങ്കെടുത്ത 25 പേരിൽ 14 പേർക്കും എ ഗ്രേഡാണ് ലഭിച്ചത്. ഇതിൽ മൂന്നുപേർ കോഴിക്കോട്ടുകാരായിരുന്നു. അതുവരെ മുന്നിലായിരുന്ന പാലക്കാടിന് ലഭിച്ചത് ഒരു ബി ഗ്രേഡും. ഇതോടെ കോഴിക്കോട് മുന്നിലെത്തി. അവസാന നിമിഷം എട്ട് അപ്പീലുകൾ ഉണ്ടായിരുന്ന. 232 ഇനങ്ങളിൽ 12,000 വിദ്യാർഥികൾ മത്സരിച്ച കണ്ണൂരിലെ കലോൽസവം. കലോൽസവത്തിന്റെ സമാപന സമ്മേളനം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് പ്രധാനവേദിയിൽ ഉദ്ഘാടനം ചെയ്തത്. മജീഷ്യൻ ഗോപിനാഥ് മുതുകാടായിരുന്നു മുഖ്യാതിഥിതി. മന്ത്രിമാരായ കടന്നപ്പള്ളി രാമചന്ദ്രൻ, രവീന്ദ്രനാഥ്, പി.കെ. ശ്രീമതി എം.പി. കെ.സി. ജോസഫ് എംഎൽഎ, കെ.വി. സുമേഷ്, കണ്ണൂർ മേയർ ലത തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു. കണ്ണൂരിന്റെ അപ്രതീക്ഷിത മുന്നേറ്റമാണ് കോഴിക്കോടിനും പാലക്കാടിനും ഭീഷണി ഉയർത്തിയത്. 2015ൽ കോഴിക്കോടുമായി കിരീടം പങ്കുവച്ച പാലക്കാടിന് കഴിഞ്ഞവർഷവും ഇത്തവണയും രണ്ടാംസ്ഥാനം കൊണ്ട് തൃപ്തിപെടേണ്ടിവന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







    Related Articles

  • പാളം തെറ്റി മറിഞ്ഞ് മരിച്ചവരുടെ എണ്ണം നാല്‍പ്പത്തിയൊന്നായി
    ഹൈദരാബാദ്: വിജയനഗരം ജില്ലയില്‍ തീവണ്ടി പാളം തെറ്റി മറിഞ്ഞ് മരിച്ചവരുടെ എണ്ണം നാല്‍പ്പത്തിയൊന്നായി.. ദുരന്തത്തില്‍ അട്ടിമറി...

  • പുതുക്കോട്ടയില്‍ ജല്ലിക്കട്ടിനിടെ രണ്ട് പേര്‍ മരിച്ചു
    പുതുക്കോട്ടയില്‍ ജല്ലിക്കട്ടിനിടെ രണ്ട് പേര്‍ മരിച്ചു. കാളയുടെ കുത്തേറ്റാണ് മരണം. രാജാ,മോഹന്‍ എന്നിവരാണ് മരിച്ചത്. ഗുരുതരമായി...

  • റേഷൻ വിഹിതം നൽകണമെന്നാവശ്യവുമായി മുഖ്യമന്ത്രി നാളെ പ്രധാനമന്ത്രിയെ കാണും
    റേഷൻ വിഹിതം സംസ്ഥാനത്തിന് കൂടുതൽ നൽകണമെന്നാവശ്യവുമായി മുഖ്യമന്ത്രി നാളെ പ്രധാനമന്ത്രിയെ കാണും. പ്രധാനമന്ത്രിയെ കാണാനായി...

  • എബിവിപി പ്രവര്‍ത്തകര്‍ ലക്ഷ്മി നായരെ കരിങ്കൊടി കാണിച്ചു
    തിരുവനന്തപുരം: വിദ്യാര്‍ത്ഥികള്‍ ഉന്നയിക്കുന്ന ആരോപണങ്ങള്‍ അടിസ്ഥാനരഹിതമെന്ന് ലോ കോളെജ് ലോ അക്കാദമിക്കെതിരെ പ്രിന്‍സിപ്പല്‍...