You are Here : Home / News Plus

കോൺഗ്രസ് 105 സീറ്റിലും സമാജ്‍‌വാദി പാർട്ടി 298 സീറ്റുകളിലും മൽസരിക്കും

Text Size  

Story Dated: Sunday, January 22, 2017 01:22 hrs UTC

ലക്നൗ ∙ സമാജ്‌വാദി പാർട്ടിയും കോൺഗ്രസും ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിൽ ഒരുമിച്ചു മൽസരിക്കും. കോൺഗ്രസ് സമാജ്‌വാദി പാർട്ടി ലക്നൗവിൽ നടത്തിയ സംയുക്ത വാർത്താസമ്മേളനത്തിലാണ് സഖ്യതീരുമാനം പ്രഖ്യാപിച്ചത്. ഇന്നു നടന്ന സീറ്റുവിഭജന ചർച്ചകളിൽ ഇരുകൂട്ടർക്കും സ്വീകാര്യമായ ധാരണ ഉരുത്തിരിഞ്ഞതോടെയാണ് സഖ്യം രൂപീകരിച്ച് മൽസരിക്കാനുള്ള തീരുമാനം. സംസ്ഥാനത്തിന്റെ സമഗ്രവളർച്ചയ്ക്കായും പാവപ്പെട്ട ജനങ്ങളുടെ ഉന്നമനത്തിനായും ചേർന്നു പ്രവർത്തിക്കുമെന്ന് നേതാക്കൾ വ്യക്തമാക്കി. അന്തിമ ധാരണയനുസരിച്ച് കോൺഗ്രസ് 105 സീറ്റിലും സമാജ്‍‌വാദി പാർട്ടി 298 സീറ്റുകളിലും മൽസരിക്കും. സമാജ്‌വാദി പാർട്ടിയുടെ അഖിലേഷ് യാദവ് മുഖ്യമന്ത്രി സ്ഥാനാർഥി. കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി ഉൾപ്പെടെയുള്ളവർ നേരിട്ട് ഇടപെട്ടതോടെയാണ് സഖ്യത്തിന് അന്തിമ ധാരണയായത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







    Related Articles

  • ബിജെപി നൽകിയതു ചൂലും കുറേ യോഗാ പാഠങ്ങളുമാണെന്നു സമാജ്‍വാദി
    ബിജെപി നൽകിയതു ചൂലും കുറേ യോഗാ പാഠങ്ങളുമാണെന്നു ഉത്തർപ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവ്.2012 ലെ തിരഞ്ഞെടുപ്പു സമയത്തു നൽകിയ...

  • സ്കൂൾ കലോൽസവത്തിൽ കോഴിക്കോടിന് കലാകിരീടം
    പതിനൊന്നാം തവണയും സംസ്ഥാന സ്കൂൾ കലോൽസവത്തിൽ കോഴിക്കോടിന് കലാകിരീടം.ദേശഭക്തിഗാന മൽസരത്തിലെ ഫലമാണ് കോഴിക്കോടിനെ...

  • പാളം തെറ്റി മറിഞ്ഞ് മരിച്ചവരുടെ എണ്ണം നാല്‍പ്പത്തിയൊന്നായി
    ഹൈദരാബാദ്: വിജയനഗരം ജില്ലയില്‍ തീവണ്ടി പാളം തെറ്റി മറിഞ്ഞ് മരിച്ചവരുടെ എണ്ണം നാല്‍പ്പത്തിയൊന്നായി.. ദുരന്തത്തില്‍ അട്ടിമറി...

  • പുതുക്കോട്ടയില്‍ ജല്ലിക്കട്ടിനിടെ രണ്ട് പേര്‍ മരിച്ചു
    പുതുക്കോട്ടയില്‍ ജല്ലിക്കട്ടിനിടെ രണ്ട് പേര്‍ മരിച്ചു. കാളയുടെ കുത്തേറ്റാണ് മരണം. രാജാ,മോഹന്‍ എന്നിവരാണ് മരിച്ചത്. ഗുരുതരമായി...

  • റേഷൻ വിഹിതം നൽകണമെന്നാവശ്യവുമായി മുഖ്യമന്ത്രി നാളെ പ്രധാനമന്ത്രിയെ കാണും
    റേഷൻ വിഹിതം സംസ്ഥാനത്തിന് കൂടുതൽ നൽകണമെന്നാവശ്യവുമായി മുഖ്യമന്ത്രി നാളെ പ്രധാനമന്ത്രിയെ കാണും. പ്രധാനമന്ത്രിയെ കാണാനായി...