You are Here : Home / News Plus

വിധികര്‍ത്താക്കള്‍ക്കും നൃത്താധ്യാപകനുമെതിരെ വിജിലന്‍സ് കേസ്

Text Size  

Story Dated: Monday, January 23, 2017 05:48 hrs UTC

വിധി കര്‍ത്താക്കളെ സ്വാധിനിച്ച് മത്സര ഫലം അട്ടിമറിക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ നൃത്ത അധ്യാപകനെയും രണ്ട് വിധികര്‍ത്താക്കളെയും പ്രതികളാക്കി വിജിലന്‍സ് കേസെടുത്തു. കോഴിക്കോടുനിന്നുള്ള നൃത്ത അധ്യാപകന്‍ അന്‍ഷാദ് ഹസന്‍, കുച്ചിപ്പുടി വിധികര്‍ത്താക്കളായ വേദാന്തമൊലി, ഗുരു വിജയ് ശങ്കര്‍ എന്നിവര്‍ക്കെതിരെയാണ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്.

റവന്യൂ ജില്ലാ കലോത്സവങ്ങളില്‍ തന്നെ വിധി നിര്‍ണ്ണയത്തില്‍ വ്യാപക പരാതികളുയര്‍ന്നതിനെ തുടര്‍ന്ന് വിജിലന്‍സിന്റെ കര്‍ശന നിരീക്ഷണത്തിലാണ് ഇക്കുറി സംസ്ഥാന സ്കൂള്‍ കലോത്സവം നടന്നത്. വിധി നിര്‍ണ്ണയത്തെ സ്വാധീനിച്ചെന്ന് മത്സരാര്‍ത്ഥികള്‍ പരാതിപ്പെട്ടതിനെ തുടര്‍ന്ന് പ്രാഥമിക അന്വേഷണം നടത്തിയ ശേഷമാണ് വിജിലന്‍സ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.