You are Here : Home / News Plus

ജിഷ്ണുപ്രണോയിയുടെ ശരീരത്തില്‍ മര്‍ദ്ദനമേറ്റതിന്റെ പാടുകള്‍

Text Size  

Story Dated: Tuesday, January 24, 2017 05:12 hrs UTC

പാമ്പാടി നെഹ്‌റുകോളേജില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച ജിഷ്ണുപ്രണോയിയുടെ ശരീരത്തില്‍ മര്‍ദ്ദനമേറ്റതിന്റെ പാടുകള്‍. ഒടുവില്‍ പുറത്തുവന്ന ചിത്രത്തിലാണ് ഇക്കാര്യം വ്യക്തമാകുന്നത്. ജിഷ്ണുവിന്റെ മരണത്തെ കുറിച്ചന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കാന്‍ രക്ഷിതാക്കള്‍ തീരുമാനിച്ചു.

പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്താത്ത വിവരങ്ങളാണ് പുറത്തുവന്ന ചിത്രങ്ങള്‍ വ്യക്തമാക്കുന്നത്. ജിഷ്ണുവിന്റെ ഇരു തോളുകള്‍ക്കും ക്രൂരമായി മര്‍ദ്ദനമേറ്റിട്ടുണ്ടെന്ന് വ്യക്തം. മര്‍ദ്ദനമേറ്റ ഭാഗം ചതഞ്ഞ് കരിനീല നിറത്തില്‍ കാണാം. അരക്കെട്ടുകല്‍ക്കും കാലുകള്‍ക്കും മര്‍ദ്ദനമേറ്റിട്ടുണ്ട്. ഈ പരിക്കുകള്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്താത്തതാണ് ദുരൂഹത വര്‍ധിപ്പിക്കുന്നത്.ജിഷ്ണു ആത്മഹത്യ ചെയ്തു എന്ന് വിശ്വസിക്കാന്‍ വീട്ടുകാര്‍  തയ്യാറല്ല. ഇപ്പോള്‍ നടക്കുന്ന അന്വേഷണത്തില്‍ സംശയം പ്രകടിപ്പിക്കുന്ന കുടുംബം ഹൈക്കോടതിയെ സമീപിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.