സുപ്രധാന വ്യാപാര കരാറായ ട്രാന്‍സ് പസഫിക് പാര്‍ട്ണര്‍ഷിപ്പില്‍ നിന്ന് അമേരിക്ക പിന്മാറി. ഇത് അമേരിക്കയിലെ തൊഴിലാളികള്‍ക്ക് ഗുണകരമാകുമെന്ന് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് വ്യക്തമാക്കി. തെരഞ്ഞെടുപ്പ് കാലത്ത് വാഗ്ദാനം ചെയ്തിരുന്നതനുസരിച്ച് വിദേശ ഏജന്‍സികള്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്നതിനും ട്രംപ് നിയന്ത്രണം ഏര്‍പ്പെടുത്തി.പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഡോണള്‍ഡ് ട്രംപിന്റെ മുഖ്യ പ്രചാരണ വിഷയം അമേരിക്കയുടെ തകര്‍ന്ന സാമ്പത്തികാവസ്ഥയായിരുന്നു. പ്രസിന്റായാല്‍ രാജ്യത്തിന്റെ സാമ്പത്തിക രംഗത്തെ തകര്‍ക്കുന്ന കരാറുകളില്‍ നിന്ന് പിന്മാറുമെന്ന വാഗ്ദാനമാണ് അധികാരത്തിലേറി ആദ്യ ആഴ്ചയില്‍ തന്നെ ട്രംപ് നടപ്പാക്കുന്നത്. യൂറോപ്യന്‍ യൂണിയന് സമാനമായി 12 രാജ്യങ്ങളുടെ വാണിജ്യ കൂട്ടായ്മയായ ടിപിപിയില്‍ നിന്ന് അമേരിക്ക പിന്മാറി. കരാര്‍ അമേരിക്കയ്ക്ക് സാമ്പത്തിക നഷ്ടമുണ്ടാക്കുമെന്ന വിലയിരുത്തലാണ് തീരുമാനത്തിന് പിന്നില്‍. അമേരിക്കയിലെ തൊഴിലാളികള്‍ക്ക് തീരുമാനം ഗുണമാകുമെന്ന് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പറഞ്ഞു.
Comments