You are Here : Home / News Plus

ലോ അക്കാദമി ചര്‍ച്ച പരാജയപ്പെട്ടു

Text Size  

Story Dated: Wednesday, January 25, 2017 01:47 hrs UTC

തിരുവനന്തപുരം:വിദ്യാഭ്യാസമന്ത്രി സി രവീന്ദ്രനാഥ് ലോ അക്കാദമിയില്‍ വിദ്യാര്‍ത്ഥികളുടെ സമരം ഒത്തു തീര്‍പ്പാക്കുന്നതിന് ചേര്‍ത്ത ചര്‍ച്ച പരാജയപ്പെട്ടു. വിദ്യാര്‍ത്ഥികളുടെ ആവശ്യങ്ങള്‍ അംഗീകരിക്കാമെന്ന് വിദ്യാഭ്യാസമന്ത്രി ഉറപ്പ് നല്‍കി. പ്രിന്‍സിപ്പലിന്റെ രാജിക്കാര്യത്തില്‍ മന്ത്രി വ്യക്തമായ നിലപാട് സ്വാകരിച്ചില്ല. തുടര്‍ന്ന് ചര്‍ച്ച അലസിപ്പോകുകയായിരുന്നു. വൈകീട്ട് നാല് മണിക്ക് മന്ത്രിയുടെ ചേംബറിലായിരുന്നു ചര്‍ച്ച നടന്നത്. ആദ്യഘട്ടമെന്ന നിലയ്ക്കായിരുന്നു വിദ്യാര്‍ഥികളുമായും വിദ്യാര്‍ത്ഥി സംഘടനകളുമായും സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് തയ്യാറായത്.സര്‍വകലാശാല സിന്‍ഡിക്കേറ്റ് ഉപസമിതിയുടെ തെളിവെടുപ്പ് പൂര്‍ത്തിയായി. ഇന്ന് ലോ അക്കാദമിയിലെത്തുന്ന സംഘം രേഖകള്‍ വിശദമായി പരിശോധിക്കും. അതേസമയം വിദ്യാര്‍ത്ഥികളുടെ സമരം ഇന്ന് പതിനഞ്ചാം ദിവസത്തിലേക്ക് കടന്നു. കോളേജ് സന്ദര്‍ശിച്ച സംസ്ഥാന യുവജന കമ്മിഷന്‍ അംഗംങ്ങള്‍ സര്‍വകലാശാലയോടും മാനേജ്‌മെന്റിനോടും പ്രിന്‍സിപ്പലിനോടും വിശദീകരണം തേടിയിട്ടുണ്ട്. ഏഴ് ദിവസത്തിനുള്ളില്‍ നല്‍കണമെന്നാണ് ഉത്തരവ്. ര

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







    Related Articles

  • കെ.ജെ. യേശുദാസിന് പത്മവിഭൂഷണ്‍ പുരസ്കാരം
    ഈ വർഷത്തെ പത്മപുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. റിപ്പബ്ലിക് ദിനാഘോഷത്തിന് മുന്നോടിയായാണ് പത്മപുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചത്..കെ.ജെ....

  • ഡാലസ് കേരള അസോസിയേഷൻ വാർഷിക പൊതുയോഗം ജനുവരി 28 ന്
    ഡാലസ് ∙ കേരളാ അസോസിയേഷൻ ഓഫ് ഡാലസ് വാർഷീക പൊതുയോഗം ജനുവരി 28 ഉച്ചതിരിഞ്ഞ് 3.30 ന് ഗാർലന്റ് ബൽറ്റ് ലൈനിലുള്ള അസോസിയേഷൻ കോൺഫറൻസ് ഹാളിൽ...

  • ജോസ്സിക്കു വേണ്ടി സുമനസുകളുടെ സഹായം തേടി ഫാ.ഡേവിസ് ചിറമേൽ
    തൃശ്ശൂർ : അപൂർവങ്ങളിൽ അപൂർവ്വരോഗം ബാധിച്ച ജോസിയെന്ന (19) യുവാവിന്റെ ചികിത്സയ്ക്ക് സഹായം തേടി കിഡ്‌നി ഫെഡറേഷൻ ഓഫ് ഇന്ത്യ ചെയർമാൻ...