You are Here : Home / News Plus

എഐവൈഎഫ് നടത്തിയ സെക്രട്ടറിയേറ്റ് മാർച്ചിൽ സംഘർഷം

Text Size  

Story Dated: Wednesday, January 25, 2017 01:50 hrs UTC

ലോ അക്കാദമിയുടെ നിയന്ത്രണം സർക്കാർ ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ട് എഐവൈഎഫ് നടത്തിയ സെക്രട്ടറിയേറ്റ് മാർച്ചിൽ സംഘർഷം. ബാരിക്കേഡുകൾ തള്ളിത്തകർത്ത് അകത്തേയ്ക്കു പ്രവേശിക്കാനുള്ള ശ്രമമാണ് സംഘർഷത്തിലേക്കു നയിച്ചത്. പൊലീസുമായി പ്രവർത്തകർ ആദ്യം ഉന്തും തള്ളുമുണ്ടാക്കുകയും സമീപത്തുണ്ടായിരുന്ന കസേരകൾ വലിച്ചെറിയുകയും ചെയ്തു. ഇതിനിടെ പൊലീസ് ജലപീരങ്കി ഉപയോഗിച്ചു. ചിതറിയോടിയ പ്രവർത്തകർ തിരിച്ചെത്തി സെൻട്രൽ ഗേറ്റിനു മുന്നിലെ റോഡ് ഉപരോധിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.