You are Here : Home / News Plus

ലക്ഷമി നായരുടെ രാജി ആവശ്യപ്പെടുന്നതില്‍ യാതൊരു തെറ്റുമില്ലെന്ന് കാനം

Text Size  

Story Dated: Thursday, January 26, 2017 11:49 hrs UTC

തിരുവനന്തപുരം:ലോ അക്കാദമി പ്രിന്‍സിപ്പല്‍ ലക്ഷമി നായരുടെ രാജി ആവശ്യപ്പെടുന്നതില്‍ യാതൊരു തെറ്റുമില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. പൊലീസും സര്‍ക്കാരും സാങ്കേതിക സര്‍വകലാശാലയും പ്രശ്‌നത്തില്‍ വേണ്ടത് പോലെ ഇടപെടണമെന്നും പരിഹാരമുണ്ടാക്കണമെന്നും കാനം രാജേന്ദ്രന്‍ വ്യക്തമാക്കി. വിദ്യാര്‍ത്ഥികള്‍ ഉന്നയിച്ചിരിക്കുന്ന ആവശ്യങ്ങളെല്ലാം സര്‍ക്കാര്‍ പരിഗണിക്കണമെന്നും കാനം രാജേന്ദ്രന്‍ ആവശ്യപ്പെട്ടു. അനധികൃതമായി സര്‍ക്കാര്‍ ഭൂമി കൈവശം വെച്ചിരിക്കുന്ന അക്കാദമിയുടെ നടപടിയില്‍ സര്‍ക്കാര്‍ ഇടപെടണമെന്നും കാനം രാജേന്ദ്രന്‍ ആവശ്യപ്പെട്ടു.അക്കാദമി സമര പന്തല്‍ സന്ദര്‍ശിക്കവെയാണ് കാനം ഇക്കാര്യം വ്യക്തമാക്കിയത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.