റിസര്‍വ്വ് ബാങ്ക് നവംബര്‍ 8ന് നടപ്പാക്കിയ നോട്ട് പിന്‍വലിക്കലിന് ശേഷം ഇന്ത്യന്‍ സാമ്പത്തിക രംഗത്തിന് കരുത്ത് പകരുവാന്‍ ശ്രമിക്കുന്ന പദ്ധതികളാകും അരുണ്‍ ജെയ്റ്റ്ലി ബജറ്റില്‍ പ്രഖ്യാപിക്കുക. സാമ്പത്തിക ശാസ്ത്രജ്ഞര്‍ക്കും നിക്ഷേപകര്‍ക്കും ഉണര്‍വുണ്ടാക്കുകയാണ് ധനമന്ത്രി ബജറ്റില്‍ ഉന്നമിടുന്നത്. സാമ്പത്തിക രംഗം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി റിസര്‍വ്വ് ബാങ്ക് ഗവര്‍ണ്ണര്‍ കമ്മിബജറ്റില്‍ 3 ശതമാനത്തിന്റെ വളര്‍ച്ചയാണ് ആവശ്യപ്പെട്ടിട്ടുള്ളത്. ഇത് വഴി റോഡ് വികസനത്തിന് ആവശ്യമായതും, റെയില്‍വേ, ജലസേചന പദ്ധതികള്‍ക്കും ആവശ്യമായ വിഹിതം ലഭിക്കുമെന്നാണ് വിലയിരുത്തുന്നത്
Comments