ശ്രീനഗര്‍: ജമ്മുകശ്മീരിലെ മഞ്ഞുവീഴ്ചകളില്‍ മരിച്ച സൈനികരുടെ എണ്ണം പത്തായി.ചൊവ്വാഴ്ച മുതല്‍ പ്രദേശത്ത് ശക്തമായ ഹിമപാതം തുടരുകയാണ്. ജനങ്ങളോട് കുന്നുകളില്‍ നിന്നും ഒഴിഞ്ഞുപോകണമെന്ന് അധികൃതര്‍ നിര്‍ദേശം നല്‍കിയിരുന്നു. സൈനിക ക്യാംപുകളിലേക്കും പട്രോളിംഗ് സംഘത്തിനു മുകളിലേക്കുമാണ് മഞ്ഞുമല ഇടിഞ്ഞുവീണത്. മഞ്ഞിനടിയില്‍ കുടുങ്ങിയ ഏഴ് സൈനികരെ രക്ഷപ്പെടുത്തി. മൂന്നു സൈനികരുടെ മൃതദേഹം ഇന്നു പുലര്‍ച്ചെ പുറത്തെടുക്കാന്‍ കഴിഞ്ഞിരുന്നു. ഇന്നലെ മൂന്നു പേര് മരണപ്പെട്ടിരുന്നു. മോശം കാലാവസ്ഥയും കനത്ത മഞ്ഞുവീഴ്ചയും വകവയ്ക്കാതെ സൈന്യം രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. ഇന്നലെ സോനാമാര്ഗിലുണ്ടായ ഹിമപാതത്തില്‍ ഒരു മേജര്‍ മരണപ്പെട്ടിരുന്നു. നാലു സൈനികര്‍ക്ക് പരുക്കേറ്റു.
Comments