You are Here : Home / News Plus

ലൈംഗിക ആരോപണം: മേഘാലയ ഗവർണർ രാജിവെച്ചു

Text Size  

Story Dated: Friday, January 27, 2017 05:00 hrs UTC

ലൈംഗിക ആരോപണങ്ങളെ തുടർന്ന് മേഘാലയ ഗവർണർ വി ഷൺമുഖ നാഥൻ രാജിവെച്ചു. രാജ്ഭവനെ ലേഡീസ് ക്ലബ് ആക്കി ഗവർണർ മാറ്റിയെന്നും ഗവർണറെ നീക്കംചെയ്ത് രാജ്ഭവൻറെ അന്തസ്സ് പുനഃസ്ഥാപിക്കാൻ  ഇടപെടണമെന്ന് ആവശ്യപ്പെട്ട് ഏകദേശം നൂറോളം രാജ്ഭവൻ ജീവനക്കാര്‍ രാഷ്ട്രപതി പ്രണബ് മുഖർജി, പ്രധാനമന്ത്രി നരേന്ദ്രമോദി എന്നിവർക്ക് കത്തയച്ചിരുന്നു. തുടര്‍ന്നാണ് രാജി.

രാജ്ഭവൻ വൃത്തങ്ങളെ ഉദ്ധരിച്ച് എ.എൻ.ഐ വാർത്താ എജൻസിയാണ് രാജി വാർത്ത പുറത്തുവിട്ടത്. 67-കാരനായ ഗവർണർക്കെതിരെ ഗുരുതര ആരോപണങ്ങളാണ് രാജ്ഭവൻ ജീവനക്കാർ ഉന്നയിച്ചിരിക്കുന്നത്.
ഗവർണറുടെ നേരിട്ടുള്ള ഉത്തരവിൽ സ്വകാര്യ കിടപ്പുമുറി വരെ നിരവധി യുവതികളെത്തുന്നതായി പരാതിൽ വ്യക്തമാക്കുന്നു.

ഗവർണറെ നീക്കണമെന്ന് ആവശ്യപ്പെട്ട് സ്ത്രീപക്ഷ സംഘടനകളും ശക്തമായ രംഗത്തെത്തിയിരുന്നു. ഗവർണറുടെ സ്ത്രീകളോടുള്ള പെരുമാറ്റം സംബന്ധിച്ച് മറ്റ് നിരവധി റിപ്പോർട്ടുകളും പുറത്തുവന്ന സാഹചര്യത്തിലാണ് രാജി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.