You are Here : Home / News Plus

തമിഴ്‌നാട്ടില്‍നിന്നുള്ള ചരക്ക് വാഹനങ്ങള്‍ തടയുന്നു

Text Size  

Story Dated: Friday, January 27, 2017 05:05 hrs UTC

പാലക്കാട് ജില്ലയിലെ തമിഴ്‌നാട് അതിര്‍ത്തിയിലുള്ള ചെക്‌പോസ്റ്റുകളില്‍ തമിഴ്‌നാട്ടില്‍നിന്നുള്ള ചരക്ക് വാഹനങ്ങള്‍ തടഞ്ഞു. കര്‍ഷക സംരക്ഷണ സമിതിയുടെ നേതൃത്വത്തിലാണ് പ്രതിഷേധം. കരാര്‍ പ്രകാരമുള്ള ആളിയാര്‍ ജലം ലഭ്യമാകാത്തതില്‍ പ്രതിഷേധിച്ചാണ് വാഹനങ്ങള്‍ തടയുന്നത്.

കേരളത്തിന് ലഭിക്കേണ്ട ജലം ലഭിക്കാത്തതിനാല്‍ മേഖലയിലെ കര്‍ഷകര്‍ കടുത്ത ബുദ്ധിമുട്ട് അനുഭവിച്ചുവരികയാണെന്നും ജലം ലഭിക്കുന്നതിന് ആവശ്യമായ നടപടിയെടുക്കണമെന്നും അവശ്യപ്പെട്ടാണ് കര്‍ഷക സംരക്ഷണ സമിതി പ്രവര്‍ത്തകര്‍ വാഹനങ്ങള്‍ തടയുന്നത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.