You are Here : Home / News Plus

കോടിയേരി പങ്കെടുത്ത ചടങ്ങിലെ ബോംബ് സ്ഫോടനം കെട്ടുകഥയെന്ന് ബി.ജെ.പി

Text Size  

Story Dated: Friday, January 27, 2017 08:14 hrs UTC

കഴിഞ്ഞ ദിവസം സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പങ്കെടുത്ത പരിപാടിയുടെ വേദിക്ക് സമീപത്തുണ്ടായ ബോംബ് സ്ഫോടനം സി.പി.എമ്മിന്റെ വ്യാജ പ്രചരണമാണ് ബി.ജെ.പി നേതാവ് എം.ടി രമേശ് ആരോപിച്ചു. സി.പി.എം പ്രവര്‍ത്തകന്റെ കയ്യിലിരുന്ന ബോംബാണ് പൊട്ടിയതെന്നും സി.പി.എമ്മിലെ ആഭ്യന്തര പ്രശ്നങ്ങളാണ് കാരണമെന്നും രമേശ് ആരോപിച്ചു. സംഭവത്തിന്റെ ഉത്തരവാദിത്തം ആര്‍.എസ്.എസിന്റെ തലയില്‍ കെട്ടിവെച്ച് നാട്ടില്‍ കലാപമുണ്ടാക്കാനാണ് സി.പി.എം ശ്രമിക്കുന്നതെന്നും എം.ടി രമേശ് പറഞ്ഞു.

അതേ സമയം ലശേരി നങ്ങാറാത്ത് പീടികയില്‍ കോടിയേരി ബാലകൃഷ്ണന്‍ പങ്കെടുത്ത പൊതുയോഗ സ്ഥലത്തിന് സമീപം  സ്ഫോടനമുണ്ടായ സംഭവത്തില്‍
പ്രതിഷേധം വ്യാപകമാകുകയാണ്. എന്നാല്‍ സി.പി.എം പ്രവര്‍ത്തകര്‍ വ്യാപകമായി തങ്ങളുടെ ഓഫീസുകള്‍ തകര്‍ത്തെന്ന് ബി.ജെ.പി ആരോപിച്ചു. കണ്ണൂര്‍ ഉളിക്കല്‍ പഞ്ചായത്തിലും, ചാവശേരി, നടുവനാട് വില്ലജുകളിലും ഇന്ന് ബി.ജെ.പി ഹര്‍ത്താല്‍ ആചരിക്കുകയാണ്. സംഭവത്തില്‍ പോലീസ് അന്വേഷണം തുടങ്ങി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.