പാത ഇരട്ടിപ്പിക്കല്‍ ജോലികളും മാവേലിക്കര ചെങ്ങന്നൂര്‍ സ്റ്റേഷനുകള്‍ക്കിടയില്‍ രണ്ടിടത്തു സബ്വേ നിര്‍മാണവും നടക്കുന്നതിനാല്‍ കോട്ടയം വഴിയുള്ള ട്രെയിനുകള്‍ക്ക് ഇന്നു നിയന്ത്രണം ഏര്‍പ്പെടുത്തി. ബംഗളൂരു - കന്യാകുമാരി ഐലന്‍ഡ് എക്സ്പ്രസ്സ് (16526) , കണ്ണൂര്‍ - തിരുവനന്തപുരം ജനശതാബ്ദി (12081) , തിരുവനന്തപുരം - ഹൈദരാബാദ് ശബരി (17229) , കന്യാകുമാരി - മുംബൈ ജയന്തി (16382) , ഇരു ദിശകളിലുമുള്ള കേരള എക്സ്പ്രസ് (12625/12626) എന്നീ ട്രെയിനുകള്‍ ആലപ്പുഴ വഴി വഴിതിരിച്ചുവിടും. ഈ ട്രെയിനുകള്‍ക്ക് എറണാകുളം ജങ്ഷന്, ചേര്‍ത്തല, ആലപ്പുഴ, ഹരിപ്പാട് എന്നീ സ്റ്റേഷനുകളില്‍ പ്രത്യേക സ്റ്റോപ്പ് ഉണ്ടായിരിക്കും.
കൊല്ലം - കോട്ടയം പാസഞ്ചര്‍ (56394), കോട്ടയം - കൊല്ലം പാസഞ്ചര്‍ (56393) , എറണാകുളം - കൊല്ലം മെമു, കൊല്ലം - എറണാകുളം മെമു ആലപ്പുഴ വഴിയുള്ള എറണാകുളം - കായംകുളം പാസഞ്ചര്‍ (56381), കായംകുളം - എറണാകുളം പാസഞ്ചര്‍ (56382) എന്നിവ പൂര്‍ണമായും റദ്ദു ചെയ്തു. പുനലൂര്‍ - ഗുരുവായൂര്‍ പാസഞ്ചര്‍ ഇരുദിശകളിലും (56365/56366)കോട്ടയത്തിനും ഗുരുവായൂരിനും ഇടയില്‍ മാത്രം സര്‍വീസ് നടത്തും. എറണാകുളം - കായംകുളം പാസഞ്ചര്‍ (56387), കായംകുളം - എറണാകുളം പാസഞ്ചര്‍ (56388) എന്നിവ കോട്ടയത്തിനും എറണാകുളത്തിനും ഇടയില്‍ മാത്രം സര്‍വീസ് നടത്തും.
ട്രാക്ക് ബാലപ്പെടുത്തല്‍ ജോലികള്‍ നടക്കുന്നതിനാല്‍ ഇന്നു മുതല്‍ ഫെബ്രുവരി ആറുവരെ ഇരിങ്ങാലക്കുട - പുതുക്കാട് സ്റ്റേഷനുകള്‍ക്കിടയില്‍ ട്രെയിനുകള്‍ക്കു നിയന്ത്രണം ഏര്‍പ്പെടുത്തി. പാലക്കാട്ടേക്കുള്ള അമൃത എക്സ്പ്രസ്സ് (16343) രണ്ടേകാല്‍ മണിക്കൂര്‍ ആലുവായില്‍ നിര്‍ത്തിയിടും.
ചെന്നൈ എഗ്മോര്‍ - ഗുരുവായൂര്‍ എക്സ്പ്രസ്സ് (16127) എറണാകുളം ജംങ്ഷനുശേഷം രണ്ടര മണിക്കൂറോളം വൈകും. എറണാകുളം - പട്ന (22149) , ശനിയാഴ്ചകളില്‍ ആലപ്പുഴ വഴിയുള്ള തിരുവനന്തപുരം - നിസാമുദിന്‍ സൂപ്പര്‍ ഫാസ്റ്റ് (22655), കോട്ടയം വഴിയുള്ള തിരുവനന്തപുരം - നിസാമുദിന്‍ സൂപ്പര്‍ ഫാസ്റ്റ് (22653), വ്യാഴം, തിങ്കള്‍ ദിവസങ്ങളിലുള്ള കൊച്ചുവേളി - മുംബൈ എക്സ്പ്രസ്സ് ( 22114) എന്നിവ ഒരുമണിക്കൂറോളം വൈകും.
രാവിലെയുള്ള എറണാകുളം - ഗുരുവായൂര്‍ പാസഞ്ചര്‍ (56370) ചാലക്കുടിയില്‍ ഇരുപതു മിനിട്ട് പിടിച്ചിടും. വടക്കാഞ്ചേരി - മുളംങ്കുന്നത്തുകാവ് സ്റ്റേഷനുകള്‍ക്കിടയില്‍ സബ്വേ നിര്‍മാണം നടക്കുന്നതിനാല്‍ കൂടുതല്‍ ട്രെയിനുകള്‍ക്കു ഇന്നു നിയന്ത്രണം ഏര്‍പ്പെടുത്തി.
Comments