You are Here : Home / News Plus

ലക്ഷ്മി നായരെ പരീക്ഷാ ചുമതലകളില്‍ നിന്ന് ഡീബാര്‍ ചെയ്തു

Text Size  

Story Dated: Saturday, January 28, 2017 02:17 hrs UTC

തിരുവനന്തപുരം:പ്രന്‍സിപ്പല്‍ ലക്ഷ്മി നായരെ ലോ അക്കാദമി ലോ കോളെജ് പരീക്ഷാ ചുമതലകളില്‍ നിന്ന് ഡീബാര്‍ ചെയ്തു.ലക്ഷ്മി നായര്‍ക്കെതിരായ ഉപസമിതി റിപ്പോര്‍ട്ടില്‍ കൂടുതല്‍ നടപടികള്‍ സ്വീകരിക്കുന്നതില്‍ തീരുമാനം സര്‍ക്കാരിന് വിടാന്‍ സിന്‍ഡിക്കേറ്റ് യോഗത്തില്‍ ധാരണയായി. ഇന്ന് ചേര്‍ന്ന സര്‍വ്വകലാശാല സിന്‍ഡിക്കേറ്റ് യോഗമാണ് നടപടി കൈക്കൊണ്ടത്. അഞ്ച് വര്‍ഷത്തേക്കാണ് ലക്ഷ്മി നായരെ ഡീബാര്‍ ചെയ്തിരിക്കുന്നത്. സിന്‍ഡിക്കേറ്റ് ഉപസമിതിയുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് ഡീബാര്‍ ചെയ്തിരിക്കുന്നത്. ലക്ഷ്മി നായരുടെ ഭാവി മരുമകള്‍ അനുരാധ പി നായരുടെ പരീക്ഷാ ഫലങ്ങള്‍ പുന:പ്പരിശോധിക്കാനും ഹോസ്റ്റലിലെ ക്യാമറകള്‍ പുന:ക്രമീകരിക്കും സിന്‍ഡിക്കേറ്റ് നിര്‍ദ്ദേശിച്ചു. ക്യാമറകള്‍ മാറ്റിസ്ഥാപിച്ച ശേഷം സര്‍വ്വകലാശാലയ്ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും യോഗം ആവശ്യപ്പെട്ടു. വിദ്യാര്‍ത്ഥികളുടെ ഇന്റേണല്‍മാര്‍ക്ക് ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ പരിശോധിക്കാന്‍ പ്രത്യേക സമിതിയെ സിന്‍ഡിക്കേറ്റ് യോഗം നിയമിച്ചു. സിന്‍ഡിക്കേറ്റില്‍ അവതരിപ്പിച്ച പ്രമേയത്തിലൂടെയാണ് ഈ നടപടി. രൂക്ഷമായ തര്‍ക്കത്തിനൊടുവിലാണ് വോട്ടെടുപ്പിലൂടെ തീരുമാനം കൈക്കൊണ്ടത്. പ്രമേയത്തെ അഞ്ച് കോണ്‍ഗ്രസ് അംഗങ്ങളും ഒരു സിപിഐ അംഗവും എതിര്‍ത്തു. ഒരു കോണ്‍ഗ്രസ് അംഗവും ലീഗ് അംഗവും വോട്ടെടുപ്പില്‍ നിന്നും വിട്ടു നിന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.