പരീക്ഷാ കാലം ഉത്സവത്തിന്റ കാലമാകണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പരീക്ഷാ സമയത്തെ പേടിയും രക്ഷിതാക്കളുടെ സമ്മര്‍ദ്ദവും വിഷയമായി അവതരിപ്പിച്ച തത്സമയ റേഡിയോ പരിപാടിയില്‍ വിവിധ കോണുകളില്‍ നിന്നുള്ള വിദ്യാര്‍ഥികളുടെ രക്ഷിതാക്കളുടെയും സംശയങ്ങള്‍ക്ക് പ്രധാനമന്ത്രി മറുപടി നല്കി. പരീക്ഷയ്ക്കൊരുങ്ങുന്ന കുട്ടികള്‍ക്ക് ആശംസകളറിയിച്ച പ്രധാനമന്ത്രി ചിരിച്ചുകൊണ്ട് പരീക്ഷയെ നേരിട്ട് കൂടുതല്‍ മാര്‍ക്ക് നേടണമെന്നാണ് പറഞ്ഞു. നല്ല മാര്‍ക്ക് നേടാന്‍ സന്തോഷമായി ഇരിക്കേണ്ടത് ആവശ്യമാണ്. ഓരോ വര്‍ഷത്തിന്റെയും വിലയിരുത്തലുകളാണ് പരീക്ഷകള്‍. ഓരോ ദിവസവും മെച്ചപ്പെടുത്താന്‍ നിങ്ങള്‍ നിങ്ങളോടുതന്നെ മല്‍സരിക്കണം. മാര്‍ക്കിനുവേണ്ടിയല്ല അറിവിനു വേണ്ടി പഠിക്കണം. സച്ചിന് ടെണ്ടുല്‍ക്കറിനെ നോക്കൂ, 20 വര്‍ഷം തന്റെ തന്നെ റെക്കോര്‍ഡുകള്‍ മെച്ചപ്പെടുത്തുന്നതിനാണ് അദ്ദേഹം ശ്രമിച്ചിരുന്നത്. മാതാപിതാക്കളുടെ പ്രതീക്ഷകള്‍ക്ക് കുട്ടികളുടെ സ്കൂള്‍ ബാഗിനേക്കാളും ഭാരമുണ്ട്. കുട്ടികളില്‍ പ്രതീക്ഷയുടെ ഭാരം അടിച്ചേല്‍പ്പിക്കരുത്. തട്ടിപ്പുകള്‍ ഒരിക്കലും ഗുണകരമല്ല. നിങ്ങള്‍ തട്ടിപ്പു കാണിച്ചാല്‍ കുട്ടികളോട് എന്തു പറയുംമോദി രക്ഷിതാക്കളോട് ചോദിച്ചു.
Comments