You are Here : Home / News Plus

ട്രംപ് ലോക നേതാക്കളുമായി ഫോണില്‍ സംസാരിച്ചു

Text Size  

Story Dated: Sunday, January 29, 2017 07:46 hrs UTC

 അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് റഷ്യന്‍ പ്രസിഡന്റ് വഌദ്മിര്‍ പുടിന്‍ ഉള്‍പ്പെടെയുള്ള ലോക നേതാക്കളുമായി ഫോണില്‍ സംസാരിച്ചു. തീവ്രവാദം സംബന്ധിച്ചാണ് പുടിനും ട്രംപും സംസാരിച്ചതെന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്തു. ഐഎസ് ഉള്‍പ്പെടെയുള്ള രാജ്യാന്തര ഭീകരവാദത്തിനെതിരായ പോരാട്ടത്തിനാണ് പ്രഥമ പരിഗണനയെന്നും ഇരുലോകനേതാക്കളും സമ്മതിച്ചതായി ക്രെംലിന്‍ പറയുന്നു.

റഷ്യയ്ക്കും യുഎസിനും ഇടയിലുള്ള ബന്ധം വളര്‍ത്തുന്നതിനുള്ള പ്രാരംഭമാണ് ഫോണ്‍ സംഭാഷണമെന്ന് വൈറ്റ് ഹൗസ് അറിയിച്ചു.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.