ഇന്ത്യ വിഭജിക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് ഉത്തര്‍പ്രദേശിലെ ജനങ്ങള്‍ മറുപടി നല്‍കുമെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. യു.പിലെ എസ്.പികോണ്‍ഗ്രസ് സഖ്യം ജനങ്ങള്‍ക്കുള്ള ഉത്തരമാണെന്നും രാഹുല്‍ പറഞ്ഞു. തെരഞ്ഞെടുപ്പ് സഖ്യം യാഥാര്‍ഥ്യമായ ശേഷം ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവിനൊപ്പം നടത്തിയ സംയുക്ത വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു രാഹുല്‍.
ആര്.എസ്.എസിന്റെ തത്വശാസ്ത്രം രാജ്യത്ത് നടപ്പാക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ശ്രമിക്കുന്നു. രാജ്യത്തെ ഭിന്നിച്ച് ഭരിക്കാനാണ് മോദി ശ്രമിക്കുന്നതെന്നും രാഹുല്‍ ആരോപിച്ചു. കേവലം രാഷ്ട്രീയമായ ഒരു സഖ്യമല്ല യാഥാര്‍ഥ്യമായത്. അഖിലേഷുമായി തനിക്ക് നേരത്തെയും വ്യക്തിപരമായ സൗഹൃദം ഉണ്ടായിരുന്നു. സഖ്യത്തിലൂടെ ഇത് രാഷ്ട്രീയ ബന്ധമായി വളര്‍ന്നുവെന്നും രാഹുല്‍ വ്യക്തമാക്കി.
നോട്ട് അസാധുവാക്കി ജനങ്ങളെ ക്യൂവില്‍ നിര്‍ത്തിയവര്‍ക്ക് തെരഞ്ഞെടുപ്പിലൂടെ ജനങ്ങള്‍ തിരിച്ചടി നല്‍കുമെന്ന് അഖിലേഷ് യാദവ് പറഞ്ഞു. ജനങ്ങള്‍ക്കും കര്‍ഷകര്‍ക്കും മോദി സര്‍ക്കാര്‍ ദുരിതം നല്കി. പുരോഗതി, സമൃദ്ധി, സമാധാനം എന്നിവയാണ് എസ്.പികോണ്‍ഗ്രസ് സഖ്യത്തിന്റെ മുദ്രാവാക്യം. ഈ സഖ്യം ജനങ്ങള്‍ക്ക് വേണ്ടിയാണ്. ജനങ്ങളുടെ ഐശ്വര്യത്തിനും സമൃദ്ധിക്കും വേണ്ടിയാണെന്നും അഖിലേഷ് കൂട്ടിച്ചേര്‍ത്തു.
Comments