You are Here : Home / News Plus

കേജ്!രിവാളിനെതിരെ കേസെടുക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍

Text Size  

Story Dated: Sunday, January 29, 2017 09:19 hrs UTC

 ഗോവയില്‍ തിരഞ്ഞെടുപ്പു റാലിക്കിടെ നടത്തിയ വിവാദ പരാമര്‍ശത്തില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്!രിവാളിനെതിരെ കേസെടുക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍. വോട്ടിനായി രാഷ്ട്രീയ പാര്‍ട്ടികള്‍ നല്‍കുന്ന പണം വാങ്ങി ആം ആദ്മി പാര്‍ട്ടിക്ക് വോട്ടു ചെയ്യണമെന്നുമുള്ള പരാമര്‍ശമാണ് കേസിനാസ്പദം. ജനുവരി 31ന് മൂന്നു മണിക്കു മുന്‍പായി നിയമനടപടിയെക്കുറിച്ചുള്ള റിപ്പോര്‍ട്ട് നല്‍കണമെന്നും കമ്മിഷന്‍ നിര്‍ദേശിച്ചു. ഗോവയിലെ വോട്ടര്‍മാരോട് പണം വാങ്ങാന്‍ ആഹ്വാനം ചെയ്തുവെന്ന പരാതിയില്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ നേരത്തെ കേജ്!രിവാളിനെ ശാസിച്ചിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.