You are Here : Home / News Plus

കള്ളപ്പണം തടയാന്‍ ജനം സര്‍ക്കാറിനൊപ്പം നിന്നെന്ന് രാഷ്ട്രപതി

Text Size  

Story Dated: Tuesday, January 31, 2017 08:19 hrs UTC

കള്ളപ്പണത്തിനും അഴിമതിക്കും എതിരെയുള്ള ശക്തമായ നടപടിയായിരുന്നു നോട്ട് അസാധുവാക്കലെന്ന് പാര്‍ലമെന്റിലെ നയപ്രഖ്യാപന പ്രസംഗത്തില്‍ രാഷ്‌ട്രപതി പ്രണബ മുഖര്‍ജി പറഞ്ഞു. ഇന്ത്യയില്‍ നുഴഞ്ഞു കയറിയവര്‍ക്ക് മിന്നലാക്രമണത്തിലൂടെ ചുട്ട മറുപടി നല്‍കിയെന്നും രാഷ്‌ട്രപതി വ്യക്തമാക്കി. ലോക്‌സഭാ, നിയമസഭ തെരഞ്ഞെടുപ്പുകള്‍ ഒന്നിച്ചുനടത്താന്‍ നടപടി വേണമെന്നും രാഷ്‌ട്രപതി ആവശ്യപ്പെട്ടു.

ബജറ്റ് നേരത്തെയാക്കുകയും റെയില്‍ ബജറ്റും പൊതുബജറ്റും ഒന്നാക്കുകയും ചെയ്ത ഈ സമ്മേളനം ചരിത്രപരം എന്ന് വിശേഷിപ്പിച്ചുകൊണ്ടാണ് രാഷ്‌ട്രപതി പ്രണബ് മുഖര്‍ജി തന്റെ കാലാവധിയിലെ അവസാന നയപ്രഖ്യാപന പ്രസംഗം തുടങ്ങിയത്. പ്രതീക്ഷിച്ചതുപോലെ നോട്ട് അസാധുവാക്കലും മിന്നലാക്രമണവും പ്രസംഗത്തില്‍ ഇടംകണ്ടു. കള്ളപ്പണം, അഴിമതി, കള്ളനോട്ട്, ഭീകരവാദം എന്നിവക്കെതിരെയുള്ള ശക്തമായ നീക്കമായിരുന്നു നോട്ട് അസാധുവാക്കലെന്ന് രാഷ്‌ട്രപതി അഭിപ്രായപ്പെട്ടു. പ്രധാനമന്ത്രി ഗ്രാമീന്‍ കല്ല്യാണ്‍ യോജനയും ബിനാമി നിയമഭേദഗതിയും സമഗ്ര നയരൂപീകരണത്തിന് ഉദാഹരണങ്ങളാണ്. ഡിജിറ്റല്‍ പണമിടപാടിലേക്ക് രാജ്യം മാറണമെന്ന് രാഷ്‌ട്രപതി ആവശ്യപ്പെട്ടു. ഇന്ത്യയില്‍ നുഴുഞ്ഞുകയറുന്നവര്‍ക്ക് ചുട്ടമറുപടി നല്‍കിയ സൈന്യത്തിന്റെ ധൈര്യത്തില്‍ രാജ്യം അഭിമാനിക്കുന്നുവെന്ന് രാഷ്‌ട്രപതി പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.