You are Here : Home / News Plus

കടകംപ്പള്ളി സുരേന്ദ്രനെതിരെ വിജിലൻസ് ത്വരിതപരിശോധന

Text Size  

Story Dated: Tuesday, January 31, 2017 09:40 hrs UTC

മന്ത്രി കടകംപ്പള്ളി സുരേന്ദ്രനെതിരെ വിജിലൻസ് ത്വരിതപരിശോധന. മാനദണ്ഡങ്ങള്‍ ലംഘിച്ച് അനർട്ട് ഡയറക്ടറെ നിയമിച്ചുവെന്ന പരാതിയിലാണ് വിജിലൻസ് ഡയറക്ടർ ത്വരിതപരിശോധനക്ക് ഉത്തരവിട്ടത്. മാർച്ച് നാലിന് റിപ്പോർട്ട് നൽകാൻ വിജിലൻസിന് കോടതി നിർദ്ദേശം നൽകി.
 
കടകംപ്പള്ളി സുരേന്ദ്രൻ വൈദ്യുതിവകുപ്പ് മന്ത്രിയായിരിക്കുമ്പോഴാണ് അനർട്ട് ഡയറക്ടറായി ഡോ.ഹരികുമാറിനെ നിയമിച്ചത്. ഇതിനെതിരെയാണ് കോവളം എംഎൽഎ എം. വിൻസന്‍റ് പരാതിയുമായി വിജിലന്‍സ് ഡയറക്ടറെ സമീപിച്ചത്. നിയമനത്തിൽ മാനദണ്ഡങ്ങള്‍ പാലിച്ചില്ലെന്നും ഹരികുമാറിന് യോഗ്യതയില്ലുമാണ് പരാതി.  

അനർട്ടിന്‍റെ കിഴിലുള്ള ടെസ്സം എന്ന പദ്ധതിയുടെ പ്രോജക്ട ഡയറക്ടറായിരുന്നു ഹരികുമാർ. ഈ പദ്ധതിയിൽ ക്രമക്കേട് നടന്നുവെന്ന ധനകാര്യപരിശോധന വിഭാഗത്തിന്രെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ വിജിലൻസ് അന്വേഷണം നടക്കുകയാണ്. വിജിലൻസ് അന്വേഷണം നേരിടുന്ന ഉദ്യോഗസ്ഥനെ മറ്റുള്ളവരുടെ അപേക്ഷകളൊന്നും സ്വീകരിക്കാതെ മന്ത്രി ഈ സ്ഥാനത്തേക്ക് നിയമിച്ചുവെന്ന് പരാക്കാരന്‍റെ ആരോപണം.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.