ഹൃദയാഘാതത്തെ തുടർന്നു പാർലമെന്റിൽ കുഴഞ്ഞുവീണ മുസ്ലിം ലീഗ് അഖിലേന്ത്യാ പ്രസിഡന്റ് ഇ.അഹമ്മദ് (78) എംപി അന്തരിച്ചു. പുലര് ച്ചെ 2.15 നായിരുന്നു അന്ത്യം.രാഷ്ട്രപതി പ്രണബ് മുഖർജിയുടെ നയപ്രഖ്യാപന പ്രസംഗത്തിനിടെയാണ് ഇ.അഹമ്മദ് കുഴഞ്ഞുവീണത്. ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ എത്തിച്ചപ്പോൾ ഹൃദയമിടിപ്പു നിലച്ചിരുന്നെങ്കിലും അടിയന്തര പരിചരണത്തിലൂടെ മിടിപ്പു വീണ്ടെടുത്തു. പിന്നീട് ആശുപത്രിയിലെ ട്രോമ കെയർ സെന്ററിലേക്കു മാറ്റി.അഹമ്മദിന്റെ നില അതീവ ഗുരുതരമാണെന്ന് ആശുപത്രി വൃത്തങ്ങൾ നേരത്തേ അറിയിച്ചിരുന്നു.
1967, 77, 80, 82, 87 വർഷങ്ങളിൽ കേരള നിയമസഭയിലേക്കു തിരഞ്ഞെടുക്കപ്പെട്ടു. 1982 മുതൽ അഞ്ചുവർഷം വ്യവസായമന്ത്രിയായിരുന്നു. 1991, 96, 98, 99, 2004, 2009, 2014 വർഷങ്ങളിൽ ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.ഭാര്യ സുഹറ 1999ൽ കാറപകടത്തിൽ മരിച്ചു. മക്കൾ: റയീസ് അഹമ്മദ് (ദുബായ്), നസീർ അഹമ്മദ് (ബഹറൈൻ), ഡോ. ഫൗസിയ ഷർസാദ് (ദുബായ് വിമൻസ് മെഡിക്കൽ കോളജ്).938 ഏപ്രിൽ 29ന് കണ്ണൂരിലെ വ്യാപാരി കുടുംബത്തിൽ അബ്ദുൽ ഖാദർ ഹാജിയുടെയും എടപ്പകത്ത് നഫീസാ ബീവിയുടെയും രണ്ടാമത്തെ മകനായാണ് അഹമ്മദിന്റെ ജനനം.
Comments