ദില്ലി ഇന്ദിരാഗാന്ധി വിമാനത്താവളത്തിൽ വൻ വിമാനദുരന്തം തലനാരിഴയ്ക്കു വഴിമാറി. ഇൻഡിഗോ വിമാനം റൺവേയിൽ തെറ്റായ ഭാഗത്തുകൂടിവന്നതാണ് പരിഭ്രാന്തിക്കുകാരണമായത്.
ഇതേസമയം ജെറ്റ് എയർവേയ്സ്, ഇൻഡിഗോ വിമാനം എത്തിയ ഭാഗത്തുകിടന്നിരുന്നു. എയർ ട്രാഫിക് കൺട്രോൾ വിഭാഗം അപകടം മനസിലാക്കി വിവരം കൈമാറിയതിനാൽ കൂട്ടിയിടി ഒഴിവാകുകയായിരുന്നു.
മൂടൽ മഞ്ഞുമൂലം റൺവെ കൃത്യമായി കാണാൻ കഴിയാതിരുന്നതാണ് സംഭവത്തിനു കാരണമെന്ന് ഇൻഡിഗോ അധികൃതർ പറയുന്നു. സംഭവത്തിൽ അന്വേഷണത്തിനു ഉത്തരവിട്ടുണ്ട്.
Comments