You are Here : Home / News Plus

കാഞ്ഞങ്ങാട് നിയന്ത്രണം വിട്ട കാറിടിച്ച് അഞ്ചു പേര്‍ക്ക് ഗുരുതര പരുക്ക്

Text Size  

Story Dated: Wednesday, February 01, 2017 03:25 hrs UTC

കാഞ്ഞങ്ങാട് ചേറ്റുകുണ്ടില്‍ തെറ്റായ ദിശയില്‍ വന്ന കാറിടിച്ച് അഞ്ചു പേര്‍ക്ക് പരുക്ക്. നിയന്ത്രണം വിട്ട് അമിത വേഗതയില്‍ വന്ന കാര്‍ ബസ് കാത്തു നിന്ന മൂന്ന് സ്ത്രീകളെയും ബൈക്കില്‍ വന്ന രണ്ടു പേരെയുമടക്കം ഏഴു പേരെയാണ് ഇടിച്ചു വീഴ്ത്തിയത്.

അഞ്ചു പേരുടെ നില ഗുരുതരമാണ്. കെ.എല്‍ 14 എല്‍ 6314 രജിസ്‌ട്രേഷന്‍ നമ്പറിലുള്ള മാരുതി റിറ്റ്‌സ് കാറാണ് അപകടമുണ്ടാക്കിയത്. സംഭവത്തില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ ചേറ്റുകുണ്ടില്‍ റോഡ് ഉപരോധിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.