You are Here : Home / News Plus

പ്രണയനൈരാശ്യത്തില്‍ തീകൊളുത്തി: യുവാവും പെണ്‍കുട്ടിയും മരിച്ചു

Text Size  

Story Dated: Wednesday, February 01, 2017 03:29 hrs UTC

പ്രണയബന്ധത്തില്‍ നിന്ന് പിന്മാറിയതിനെ തുടര്‍ന്ന് പെണ്‍കുട്ടിയെ ക്ലാസ് മുറിയില്‍ കയറി പെട്രോള്‍ ഒഴിച്ച് തീക്കൊളുത്തിയതിനു ശേഷം ആത്മഹത്യക്ക് ശ്രമിച്ച സംഭവത്തില്‍ യുവാവും പെണ്‍കുട്ടിയും മരിച്ചു.

കോട്ടയം സ്‌കൂള്‍ ഓഫ് മെഡിക്കല്‍ എജ്യുക്കേഷനിലെ പൂര്‍വ വിദ്യാര്‍ഥിയായ കൊല്ലം പുത്തന്‍തുറ കൈലാസമംഗലത്ത് സിനിജന്റെ മകന്‍ നീണ്ടകര സ്വദേശി ആദര്‍ശ്(25) കായംകുളം
ചിങ്ങോലി സ്വദേശിനി ലക്ഷ്മി(21) എന്നിവരാണ് മരിച്ചത്. ലക്ഷ്മി ഇതേ സ്ഥാപനത്തിലെ നാലാംസെമസ്റ്റര്‍ ഫിസിയോ തെറാപ്പി വിദ്യാര്‍ഥിനിയാണ്. ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു ദാരുണമായ സംഭവം അരങ്ങേറിയത്.

ഇവരെ രക്ഷിക്കാന്‍ ശ്രമിച്ച സുഹൃത്തുക്കളായ അജ്മല്‍, അശ്വിന്‍ എന്നിവര്‍ക്കും പൊള്ളലേറ്റിട്ടുണ്ട്. ഇവര്‍ കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. ഇവരുടെ നില ഗുരുതരമല്ല.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.