You are Here : Home / News Plus

കെഎസ്ആർടിസി ജീവനക്കാരുടെ പണിമുടക്ക് തുടങ്ങി

Text Size  

Story Dated: Friday, February 03, 2017 05:04 hrs UTC

സംസ്ഥാനത്ത് കെഎസ്ആർടിസി ജീവനക്കാര്‍ 24 മണിക്കൂര്‍ സൂചനാ പണിമുടക്ക് തുടങ്ങി. ഇന്നലെ അർദ്ധരാത്രി ആരംഭിച്ച സമരം  ഇന്ന്  അ‌ദ്ധരാത്രിവരെ തുടരും.  കോൺഗ്രസ് അനുകൂല സംഘടനകളും സിപിഐ സംഘടനയുമാണ് പണിമുടക്കുന്നത്. മുഴുവൻ ശന്പളവും പെൻഷനും ഉടൻ വിതരണം ചെയ്യണമെന്നാവശ്യപ്പെട്ടാണ് സമരം. ശമ്പളം ഭാഗികമായി ഉടൻ നൽകാമെന്ന് ഗതാഗത മന്ത്രി ചര്‍ച്ചയില്‍ വാഗ്ദാനം നല്‍കിയിരുന്നെങ്കിലും ഉറപ്പ്  തള്ളിയ യൂണിയനുകൾ പണിമുടക്ക് പ്രഖ്യാപിക്കുകയായിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.