നന്ദന്‍കോട് സ്കൂളിന് സമീപത്തുള്ള മദ്യവില്പനശാല വിദ്യാര്‍ത്ഥിനികളുടെ കനത്ത പ്രതിഷേധത്തെ തുടര്‍ന്ന് സര്‍ക്കാര്‍ പൂട്ടി. സ്കൂളിന് സമീപത്തെ മദ്യശാല ഇനി തുറക്കില്ലെന്ന് എക്സൈസ് മന്ത്രി ടി പി രാമകൃഷ്ണന് ഉറപ്പ് നല്കി. മദ്യശാല മാറ്റുന്നതിനെതിരെ സംസ്ഥാനത്ത് ഇന്നും വ്യാപക പ്രതിഷേധമുണ്ടായി.
ഇന്നലെ വിദ്യാര്‍ത്ഥിനികള്‍ പൂട്ടിച്ച നന്തന്‍കോട്ടെ മദ്യശാല രാത്രി വീണ്ടും തുറക്കാന്‍ ശ്രമം ഉണ്ടായിരുന്നു. രാവിലെ ഹോളി ഏഞ്ചല്‍സ് സ്കൂളിലെ വിദ്യാര്‍ത്ഥിനികള്‍ വീണ്ടും സമരത്തിനിറങ്ങി. പ്രതിഷേധം കൂടുതല്‍ കനത്തതോടെ എകസൈസ് മന്ത്രിയുടെ ഓഫീസ് ഔട്ലറ്റ് തുറക്കാനുള്ള നീക്കം അവസാനിപ്പിച്ചതായി അറിയിക്കുകയായിരുന്നു. ഇതോടെയാണ് കുട്ടികള്‍ സമരം നിര്‍ത്തിയത്.
കഴക്കൂട്ടം ടെക്നോപാര്‍ക്ക് ഫെയ്സ് ത്രിക്ക് മുന്നില്‍ തുറന്ന ബൈവ്കോ ഔട്ട് ലെറ്റും ജനങ്ങളുടെ പ്രതിഷേധം മൂലം പൂട്ടി. തൃശ്ശൂര്‍ പുതുക്കാട്ടെ ബെവ്കോ ഔട്ട്ലറ്റ് ചിറ്റിശേരിയിലെ ഗ്രാനൈറ്റ് ഗോഡൗണിലേക്ക് മാറ്റിയതിനെതിരെ നാട്ടുകാരുടെ പ്രതിഷേധം ശക്തമാണ്.
Comments