You are Here : Home / News Plus

ശശികല തമിഴ്‌നാട് മുഖ്യമന്ത്രിയായേക്കും

Text Size  

Story Dated: Saturday, February 04, 2017 07:53 hrs UTC

ശശികല തമിഴ്‌നാട് മുഖ്യമന്ത്രി സ്ഥാനത്തേക്കെന്ന് സൂചന. ശശികലയെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് നോമിനേറ്റ് ചെയ്യുന്ന പ്രമേയം നാളെ പാസാക്കുമെന്നാണ് സൂചന. നാളെ എഐഎഡിഎംകെ എല്‍എമാരുടെ യോഗം ചേരും. ഈ മാസം ഒന്‍പതിനോ 12നോ സത്യപ്രതിജ്ഞ നടക്കാനാണ് സാധ്യത.

അതേസമയം തമിഴ്‌നാട് സര്‍ക്കാര്‍ ഉപദേഷ്ടാവ് ഷീല ബാലകൃഷ്ണന്‍ സ്ഥാനമൊഴിഞ്ഞു. മാര്‍ച്ച് 31 വരെ കാലാവധി ബാക്കിനില്‍ക്കെയാണു രാജി. ജയലളിതയുടെ വിശ്വസത്തയായിരുന്നു മലയാളികൂടിയായ ഷീല ബാലകൃഷ്ണന്‍. ഷീല ബാലകൃഷ്ണനു പുറമെ മൂന്ന് ഐഎഎസ് ഉദ്യോഗസ്ഥര്‍ ഇന്നലെ ഗവര്‍ണര്‍ക്ക് രാജി സമര്‍പ്പിച്ചിരുന്നു. ഇതും ശസികല മുഖ്യമന്ത്രി സ്ഥാനത്തേക്ക് വരുന്നു എന്ന വാര്‍ത്തകള്‍ക്ക് പിന്നാലെയാണ്.

മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നായിരുന്നു രാജിക്കത്ത് പോയത്. സ്ഥാനം ഒഴിഞ്ഞ ഐഎഎസ് ഉദ്യോഗസ്ഥര്‍ക്ക് പകരം ശശികലയുടെ ഭര്‍ത്താവ് നടരാജനുമായി അടുത്ത ബന്ധമുള്ള ഉദ്യോഗസ്ഥരാണ് നിയോഗിക്കുന്നതെന്നും അഭ്യൂഹമുണ്ട്. ജല്ലിക്കെട്ട് വിഷയത്തില്‍ സര്‍ക്കാരിനെതിരെ ജനീകയ പ്രക്ഷോഭമുണ്ടായിട്ടും മുഖ്യമന്ത്രി പനീര്‍സെല്‍വം ജനങ്ങളെ അഭിസംഭോധന ചെയ്തിരുന്നില്ല. ഇത് നേതൃമാറ്റം വേണം എന്ന ഒരുവിഭാഗത്തിന്റെ താല്‍പര്യത്തിന് ശക്തി നല്‍കിയിരുന്നു.

നാളെ ചേരുന്ന യോഗത്തില്‍ ശശികലയെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് കൊണ്ടുവരുന്നത് സംബന്ധിച്ച് അന്തിമ തീരുമാനമുണ്ടാകും. അതേസമയം നാളെ വിളിച്ച് ചേര്‍ത്ത യോഗത്തിന്റെ അജണ്ടകള്‍ എംഎല്‍എമാരെ അറിയിച്ചിട്ടില്ല.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.