You are Here : Home / News Plus

കോടതി ഉത്തരവ് പരിഹാസ്യമെന്ന് ഡൊണാള്‍ഡ് ട്രംപ്

Text Size  

Story Dated: Sunday, February 05, 2017 01:24 hrs UTC

ന്യൂയോര്‍ക്ക്: മുസ്‌ലീം രാജ്യങ്ങളില്‍ നിന്നുള്ള പൗരന്മാര്‍ക്ക് പ്രവേശന വിലക്കേര്‍പ്പെടുത്തിയ നടപടി തടഞ്ഞ കോടതി ഉത്തരവ് പരിഹാസ്യമെന്ന് ഡൊണാള്‍ഡ് ട്രംപ്. കുടിയേറ്റക്കാര്‍ക്ക് പ്രവേശന വിലക്ക് ഏര്‍പ്പെടുത്തിയ ട്രംപിന്റെ ഉത്തരവ് യുഎസ് ഫെഡറല്‍ കോടതി ശനിയാഴ്ചയാണ് സ്റ്റേ ചെയ്തത്. ക്രമസമാധാനം അസാധ്യമാക്കുന്നതാണ് ജില്ലാ ജഡ്ജി ജയിംസ് റോബര്‍ട്ടിന്റെ നിലപാട്. പ്രവേശന നിയന്ത്രണം ഏര്‍പ്പെടുത്താന്‍ ഭരണകൂടത്തിന് അധികാരം ലഭിക്കാത്ത രാജ്യങ്ങളില്‍ വന്‍ കുഴപ്പങ്ങളുണ്ടാകുമെന്നും ട്രംപ് ട്രിറ്ററില്‍ കുറിച്ചു.

The opinion of this so-called judge, which essentially takes law-enforcement away from our country, is ridiculous and will be overturned! — Donald J. Trump (@realDonaldTrump) February 4, 2017

 

പ്രസിഡന്റിന്റെ എക്‌സിക്യൂട്ടീവ് ഓര്‍ഡര്‍ ചോദ്യം ചെയ്യാന്‍ സംസ്ഥാനങ്ങള്‍ക്ക് അധികാരമില്ലെന്ന സര്‍ക്കാര്‍ അഭിഭാഷകന്റെ വാദം കോടതി തള്ളിയിരുന്നു. ട്രംപിന്റെ ഉത്തരവിനെതിരെ വാഷിംഗ്ടണ്‍ സ്റ്റേറ്റാണ് ആദ്യം കോടതിയെ സമീപിച്ചത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.