You are Here : Home / News Plus

ലോ അക്കാദമി അനിശ്ചിത കാലത്തേക്ക് അടച്ചു

Text Size  

Story Dated: Sunday, February 05, 2017 12:28 hrs UTC

തിരുവനന്തപുരം: പേരൂര്‍ക്കട ലോ അക്കാദമി കോളേജ് അനിശ്ചിതകാലത്തേക്ക് അടച്ചു. സംഘര്‍ഷ സാധ്യത കണക്കിലെടുത്താണ് കോളേജ് അനിശ്ചിതകാലത്തേക്ക് അടച്ചിടാന്‍ മാനേജ്‌മെന്‍ര് തീരുമാനിച്ചത്. നേരത്തെ എസ്എഫ്‌ഐയുമായുള്ള ധാരണപ്രകാരം ഫെബ്രുവരി 6 തിങ്കളാഴ്ച മുതല്‍ കോളേജ് തുറന്നു പ്രവര്‍ത്തിക്കാന്‍ മാനേജ്‌മെന്റ് തീരുമാനിച്ചിരുന്നു. എന്നാല്‍ കോളേജിന് മുന്നില്‍ എസ്എഫ്‌ഐ ഒഴികെയുള്ള എല്ലാ വിദ്യാര്‍ത്ഥി സംഘടനകളും സമരം തുടരുകയാണ്. കൂടാതെ ബിജെപി നേതാവ് വിവി രാജേഷും കോണ്‍ഗ്രസ് നേതാവ് കെ മുരളീധരനും നടത്തുന്ന നിരാഹാര സമരവും നടക്കുന്നുണ്ട്. ഇതിനിടയിലും തിങ്കളാഴ്ച മുതല്‍ കോളേജ് തുറന്ന് പ്രവര്‍ത്തിപ്പിക്കാനുള്ള തീരുമാനത്തിലായിരുന്നു മാനേജ്‌മെന്റ്.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.