ചെന്നൈ: ജയലളിതയുടെ സന്തത സഹചാരി ആയിരുന്ന ശശികല നടരാജന് തമിഴ്നാട് മുഖ്യമന്ത്രിയാകും. മുഖ്യമന്ത്രി പനീര്‍ശെല്‍വം പാര്‍ട്ടിയുടെ നിയമസഭ കക്ഷി നേതൃസ്ഥാനം രാജിവച്ചു. ശശികലയെ നിയസഭ കക്ഷി നേതാവായി തിരഞ്ഞെടുക്കുകയും ചെയ്തു.
എഐഎഡിഎംകെ നിയമസഭ കക്ഷി നേതാവായി ശശികലയെ തിരഞ്ഞെടുത്ത കാര്യം ഉടന്‍ തന്നെ ഗവര്‍ണറെ അറിയിക്കും. പാര്‍ട്ടിയിലും സര്‍ക്കാരിലും ശശികല നേരത്തേ പിടിമുറുക്കിയിരുന്നു. തനിക്ക് താത്പര്യമില്ലാത്തവരെ ഭരണ കേന്ദ്രങ്ങളില്‍ നിന്നും പാര്‍ട്ടിയില്‍ നിന്നും മാറ്റി നിര്‍ത്തുന്നത് നേരത്തെ തന്നെ തന്നെ തുടങ്ങിയിരുന്നു.
Comments