You are Here : Home / News Plus

ജയലളിതയ്ക്ക് ഭൂരിപക്ഷം നല്‍കിയത് വീട്ടുവേലക്കാരിയെ മുഖ്യമന്ത്രിയാക്കനല്ല: സ്റ്റാലിന്‍

Text Size  

Story Dated: Sunday, February 05, 2017 12:35 hrs UTC

എഐഎഡിഎംകെ ജനറല്‍ സെക്രട്ടറി വി.കെ.ശശികലയെ തമിഴ്‌നാട് മുഖ്യമന്ത്രി സ്ഥാനത്തേക്ക് കൊണ്ടുവരുന്നതിനെതിരേ ഡിഎംകെ വര്‍ക്കിംഗ് പ്രസിഡന്റും പ്രതിപക്ഷ നേതാവുമായ എം.കെ.സ്റ്റാലിന്‍ രംഗത്ത്. ജയലളിതയ്ക്ക് ജനങ്ങള്‍ ഭൂരിപക്ഷം നല്‍കിയത് വീട്ടുവേലക്കാരിയെ മുഖ്യമന്ത്രിയാക്കനല്ലെന്ന് സ്റ്റാലിന്‍ പറഞ്ഞു.

ജയലളിതയുടെ മരണത്തിന് ശേഷം എഐഎഡിഎംകെയില്‍ അധികാരത്തിന് വേണ്ടിയുള്ള ശീതയുദ്ധമാണ് നടക്കുന്നത്. അതിനാല്‍ സംസ്ഥാന ഭരണം സ്തംഭിച്ചിരിക്കുകയാണ്. ജനങ്ങള്‍ക്ക് താത്പര്യമുള്ള സര്‍ക്കാരല്ല ഇപ്പോള്‍ ഭരിക്കുന്നതെന്ന് ഉറപ്പാണ്. കാരണം, ജയലളിത മുഖ്യമന്ത്രിയാകാനാണ് അണ്ണാ ഡിഎംകെയ്ക്ക് തമിഴ്‌നാട് ഭൂരിപക്ഷം നല്‍കിയതെന്നും അദ്ദേഹം പറഞ്ഞു.

 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.