You are Here : Home / News Plus

മുഖ്യമന്ത്രി മാപ്പ്‌ പറയണമെന്ന്‌ സുധീരന്‍

Text Size  

Story Dated: Sunday, February 05, 2017 12:36 hrs UTC

തിരുവനന്തപുരം: സ്റ്റേറ്റ്‌ കോണ്‍ഗ്രസിന്‍റെ ആദ്യ സെക്രട്ടറിയും രണ്ടു തവണ മന്ത്രിയും ആറ്‌ തവണ എംഎല്‍എയുമായിരുന്ന പി.എസ്‌.നടരാജപിള്ളയെ ഏതോ ഒരു പിള്ളയെന്ന്‌ വിളിച്ച്‌ അധിക്ഷേപിച്ച മുഖ്യമന്ത്രി മാപ്പ്‌ പറയണമെന്ന്‌ കെപിസിസി അധ്യക്ഷന്‍ വി.എം.സുധീരന്‍. നടരാജപിള്ളയുടെ മകന്‍ വെങ്കിടേശന്‍റെ പേരൂര്‍ക്കടയിലെ വസതി സന്ദര്‍ശിച്ച ശേഷം മാധ്യമപ്രവര്‍ത്തകരോട്‌ സംസാരിക്കുകയായിരുന്നു സുധീരന്‍. ആദരണീയനായ നടരാജപിള്ളയെ ഇത്തരത്തില്‍ മുഖ്യമന്ത്രി അപമാനിച്ചത്‌ പദവിക്ക്‌ ചേര്‍ന്ന പ്രവര്‍ത്തിയല്ല. മുഖ്യമന്ത്രി തെറ്റ്‌ തിരുത്താന്‍ തയാറാകണം. ഇത്രയധികം തെറ്റുകള്‍ ചെയ്യുകയും അഴിമതി നടത്തുകയും ചെയ്‌ത ലോ അക്കാഡമി മാനേജ്‌മെന്‍റിനെ സഹായിക്കാന്‍ മുഖ്യമന്ത്രിയും അദ്ദേഹത്തിന്‍റെ പാര്‍ട്ടിയും എന്തിനാണ്‌ വെഗ്രത കാണിക്കുന്നത്‌. വിദ്യാര്‍ഥി സമരത്തെ പോലീസിനെ ഉപയോഗിച്ച്‌ അടിച്ചമര്‍ത്താന്‍ നോക്കിയാല്‍ ചെറുക്കും. ലോ അക്കാഡമിയുടെ കൈവശമിരിക്കുന്ന അനധികൃത ഭൂമി തിരിച്ചുപിടിക്കണം. ഇനിയെങ്കിലും സര്‍ക്കാര്‍ പ്രശ്‌നത്തില്‍ ഇടപെട്ട്‌ സമരം അവസാനിപ്പിക്കണമെന്നും വി.എം.സുധീരന്‍ ആവശ്യപ്പെട്ടു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







    Related Articles

  • ലോ അക്കാദമി അനിശ്ചിത കാലത്തേക്ക് അടച്ചിടും
    തിരുവനന്തപുരം: നിലവില്‍ കോളേജില്‍ നടന്ന് വരുന്ന സമരങ്ങളും സംഘര്‍ഷങ്ങളും കണക്കിലെടുത്താണ് ലോ അക്കാദമി അനിശ്ചിത കാലത്തേക്ക്...

  • തമിഴകത്ത് ഇനി ചിന്നമ്മ ഭരണം; ശശികല തമിഴ്‌നാട് മുഖ്യമന്ത്രി
    ചെന്നൈ: ജയലളിതയുടെ സന്തത സഹചാരി ആയിരുന്ന ശശികല നടരാജന്‍ തമിഴ്‌നാട് മുഖ്യമന്ത്രിയാകും. മുഖ്യമന്ത്രി പനീര്‍ശെല്‍വം...

  • കുട്ടികളുടെ ഭാവി സംരക്ഷിക്കേണ്ട ഉത്തരവാദിത്തം കൂടിയുണ്ടെന്ന് വി എസ്
    തിരുവനന്തപുരം: ലോ അക്കാദമി മാനേജ്‌മെന്റ് കുട്ടികളുടെ ഭാവി സംരക്ഷിക്കേണ്ട ഉത്തരവാദിത്തം കൂടിയുണ്ടെന്ന് വി എസ് അച്യുതാനന്ദന്‍....

  • ലോ അക്കാദമി അനിശ്ചിത കാലത്തേക്ക് അടച്ചു
    തിരുവനന്തപുരം: പേരൂര്‍ക്കട ലോ അക്കാദമി കോളേജ് അനിശ്ചിതകാലത്തേക്ക് അടച്ചു. സംഘര്‍ഷ സാധ്യത കണക്കിലെടുത്താണ് കോളേജ്...

  • കോടതി ഉത്തരവ് പരിഹാസ്യമെന്ന് ഡൊണാള്‍ഡ് ട്രംപ്
    ന്യൂയോര്‍ക്ക്: മുസ്‌ലീം രാജ്യങ്ങളില്‍ നിന്നുള്ള പൗരന്മാര്‍ക്ക് പ്രവേശന വിലക്കേര്‍പ്പെടുത്തിയ നടപടി തടഞ്ഞ കോടതി ഉത്തരവ്...