ഡിവൈഎഫ്ഐ അഖിലേന്ത്യ പ്രസിഡന്റായി പി.എ.മുഹമ്മദ് റിയാസിനെ തെരഞ്ഞെടുത്തു. ജനറല്‍ സെക്രട്ടറിയായി ബംഗാളില്‍ നിന്നുള്ള അവോയ് മുഖര്‍ജിക്ക് ഒരവസരം കൂടി നല്‍കാനും കൊച്ചിയില്‍ നടക്കുന്ന ദേശീയ സമ്മേളനത്തില്‍ തീരുമാനമായി. സ്ഥാനമൊഴിഞ്ഞ ദേശീയ പ്രസിഡന്റ് എം.ബി.രാജേഷ് എംപിയാണ് പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചത്. അഞ്ച് വൈസ് പ്രസിഡന്റുമാരില്‍ ഒരാളായി എ.എന്‍.ഷംസീര്‍ എംഎല്‍എയും ജോയിന്റ് സെക്രട്ടറിയായി എം.സ്വരാജിനെയും തെരഞ്ഞെടുത്തു. 25 അംഗ കേന്ദ്ര സെക്രട്ടറിയേറ്റിനെയും സമ്മേളനം തെരഞ്ഞെടുത്തു.
Comments