You are Here : Home / News Plus

മോദിക്കെതിരെ കടുത്ത വിമര്‍ശനവുമായി നടി ഗൗതമി

Text Size  

Story Dated: Sunday, February 05, 2017 12:38 hrs UTC

ചെന്നൈ: ജയലളിതയുടെ മരണത്തില്‍ മോദിക്കെതിരെ കടുത്ത വിമര്‍ശനവുമായി നടി ഗൗതമി. ജയലളിതയുടെ മരണത്തിലെ ദുരൂഹത നീക്കണം എന്നാവശ്യപ്പെട്ട്‌ താന്‍ നല്‍കിയ കത്ത്‌ കേന്ദ്രവും പ്രധാനമന്ത്രിയും അവഗണിച്ചതായി തന്റെ ബ്ലോഗിലെഴുതിയ കുറിപ്പില്‍ ഗൗതമി വിമര്‍ശിച്ചു. തമിഴ്‌നാടിന്റെ ആശങ്കകളെക്കുറിച്ച്‌ മോദി മൗനം പാലിക്കുകയാണെന്നും ഗൗതമി കുറ്റപ്പെടുത്തി. തങ്ങളുടെ ചോദ്യത്തിന്‌ ഉത്തരം നിഷേധിക്കുന്നതും ജയലളിതയ്‌ക്ക്‌ നീതി നിഷേധിക്കുന്നതും തമിഴ്‌നാടിനെ അവഗണിക്കുന്നതിന്‌ തുല്യമാണെന്ന്‌ ഗൗതമി അഭിപ്രായപ്പെട്ടു. സോഷ്യല്‍ മീഡിയയെ നന്നായി ഉപയോഗിക്കുന്ന പ്രധാനമന്ത്രി താന്‍ അയച്ച കത്തിനോട്‌ പ്രതികരിക്കാന്‍ പോലും തയ്യാറായില്ല. രാജ്യത്തെ ഒരു പൗരന്‍ ഉന്നയിക്കുന്ന ചോദ്യം പ്രധാനമന്ത്രിക്ക്‌ ഗൗരവത്തിലെടുക്കാന്‍ കഴിയില്ലേ എന്നും ഗൗതമി ചോദിക്കുന്നു. താന്‍ ഉന്നയിച്ച വിഷയത്തില്‍ എന്തുകൊണ്ടാണ്‌ പ്രധാനമന്ത്രി മൗനം പാലിക്കുന്നത്‌ എന്ന്‌ മനസ്സിലാവുന്നില്ലെന്നും ഗൗതമി പറയുന്നു. പ്രതിഷേധവുമായി ജനം തെരുവില്‍ ഇറങ്ങിയാല്‍ മാത്രമേ പ്രധാനമന്ത്രി പ്രതികരിക്കുകയുള്ളൂ എന്നും ഗൗതമി ചോദിക്കുന്നു. ജയലളിതയുടെ മരണത്തില്‍ വ്യക്തത വരുത്തണം എന്നാവശ്യപ്പെട്ട്‌ ഡിസംബര്‍ 8ന്‌ ആയിരുന്നു ഗൗതമി മോദിക്ക്‌ കത്തയച്ചത്‌. എന്നാലിതുവരെ ആ കത്തിന്‌ മറുപടി മോദി നല്‍കിയിട്ടില്ല. ജയലളിതയുടെ മരണത്തിലെ ദുരൂഹത നീക്കേണ്ടത്‌ സര്‍ക്കാരിന്റെ ഉത്തരവാദിത്വമാണെന്നും ഗൗതമി വ്യക്തമാക്കുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







    Related Articles

  • മുഹമ്മദ് റിയാസ് ഡിവൈഎഫ്‌ഐ അഖിലേന്ത്യ പ്രസിഡന്റ്
    ഡിവൈഎഫ്‌ഐ അഖിലേന്ത്യ പ്രസിഡന്റായി പി.എ.മുഹമ്മദ് റിയാസിനെ തെരഞ്ഞെടുത്തു. ജനറല്‍ സെക്രട്ടറിയായി ബംഗാളില്‍ നിന്നുള്ള അവോയ്...

  • മുഖ്യമന്ത്രി മാപ്പ്‌ പറയണമെന്ന്‌ സുധീരന്‍
    തിരുവനന്തപുരം: സ്റ്റേറ്റ്‌ കോണ്‍ഗ്രസിന്‍റെ ആദ്യ സെക്രട്ടറിയും രണ്ടു തവണ മന്ത്രിയും ആറ്‌ തവണ എംഎല്‍എയുമായിരുന്ന...

  • ജയലളിതയ്ക്ക് ഭൂരിപക്ഷം നല്‍കിയത് വീട്ടുവേലക്കാരിയെ മുഖ്യമന്ത്രിയാക്കനല്ല: സ്റ്റാലിന്‍
    എഐഎഡിഎംകെ ജനറല്‍ സെക്രട്ടറി വി.കെ.ശശികലയെ തമിഴ്‌നാട് മുഖ്യമന്ത്രി സ്ഥാനത്തേക്ക് കൊണ്ടുവരുന്നതിനെതിരേ ഡിഎംകെ വര്‍ക്കിംഗ്...

  • ലോ അക്കാദമി അനിശ്ചിത കാലത്തേക്ക് അടച്ചിടും
    തിരുവനന്തപുരം: നിലവില്‍ കോളേജില്‍ നടന്ന് വരുന്ന സമരങ്ങളും സംഘര്‍ഷങ്ങളും കണക്കിലെടുത്താണ് ലോ അക്കാദമി അനിശ്ചിത കാലത്തേക്ക്...