You are Here : Home / News Plus

ലോ അക്കാദമിയിലെ സമരം പെണ്‍കുട്ടികളുടെ കരുത്തിന്റെ പ്രതീകമാണെന്ന് ആന്റണി

Text Size  

Story Dated: Sunday, February 05, 2017 01:00 hrs UTC

ലോ അക്കാദമിയിലെ സമരം കേരളത്തില്‍ വളര്‍ന്നുവരുന്ന പെണ്‍കുട്ടികളുടെ കരുത്തിന്റെ പ്രതീകമാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ ആന്റണി. ലോ അക്കാദമിക്ക് മുന്നില്‍ കെ മുരളീധരന്റെ നിരാഹാര സമര വേദിയില്‍ സംസാരിക്കവെയാണ് ആന്റണി ഇക്കാര്യം പറഞ്ഞത്. വിദ്യാര്‍ഥികള്‍ക്ക് സര്‍ക്കാരില്‍നിന്ന് നീതി ലഭിക്കില്ലെന്ന് ഉറപ്പായതോടെയാണ് മുരളീധരന്‍ നിരാഹാര സമരം തുടങ്ങിയതെന്ന് അദ്ദേഹം പറഞ്ഞു.  വിദ്യാര്‍ഥികളുടെ സമരവും ഉപവാസ സമരവും പൂര്‍ണമായും വിജയിക്കുമെന്ന പ്രതീക്ഷയാണ് തനിക്കുള്ളതെന്നും എ.കെ ആന്റണി പറഞ്ഞു
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.