You are Here : Home / News Plus

തിരൂര്‍ ഉണ്ണിയാലില്‍ സിപിഎം പ്രവര്‍ത്തകര്‍ക്ക് നേരെ ആക്രമണം

Text Size  

Story Dated: Monday, February 06, 2017 04:39 hrs UTC

മലപ്പുറം തിരൂര്‍ ഉണ്ണിയാലില്‍ സിപിഎം പ്രവര്‍ത്തകര്‍ക്ക് നേരെ ആക്രമണം. ഫുട്‌ബോള്‍ ഗ്രൗണ്ടില്‍ കിടന്നുറങ്ങിയവര്‍ക്ക് നേരെ ആണ് ആക്രമണം. 9 പേര്‍ക്ക് പരിക്കേറ്റു.  സെവൻസ് ഫുട്ബോൾ ടൂർണമെന്റ് നടക്കുന്ന ഗ്രൗണ്ടിൽ കിടന്നുറങ്ങിയ ആളുകൾക്ക് നേരെ ആണ് അക്രമം ഉണ്ടായത്.

പരിക്കേറ്റ 7 പേരെ കോഴിക്കോട് മെഡിക്കൽ കോളേജിലും 2 പേരെ തിരൂരിലെ സ്വകാര്യാശുപത്രിയിലും പ്രവേശിപ്പിച്ചു...അക്രമത്തിന് പിന്നിൽ മുസ്‌ലിം ലീഗ് ആണെന്നു സിപിഎം ആരോപിക്കുന്നു. അക്രമത്തിൽ പ്രതിഷേധിച്ചു നിരമറുതൂർ പഞ്ചായത്തിൽ സിപിഎം ഹർത്താൽ ആഹ്വാനം ചെയ്തു.

എന്നാൽ സംഭവത്തിൽ സിപിഎം ആരോപണം ലീഗ് നിഷേധിച്ചു. ക്ലബ്ബ്കൾ തമ്മിലുള്ള തർക്കമാണ് അക്രമത്തിനു പിന്നിൽ. ഇതിൽ രാഷ്ട്രീയം ഇല്ലെന്നും മുസ്‌ലിം ലീഗ് പറയുന്നു. സിപിഎം മുസ്ലിം ലീഗ് സംഘർഷം നിലനില്‍ക്കുന്ന മേഖലയാണ് ഉണ്ണിയാൽ. 4 മാസം മുൻപ്  ഇവിടെ സിപിഎം ലീഗ് സംഘർഷത്തിൽ നിരവധി വീടുകൾക്ക് നേരെ അക്രമം ഉണ്ടായിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.