You are Here : Home / News Plus

ഈ അഹമ്മദിന്റെ മരണം മറുവെച്ചെന്ന ആരോപണം; പാര്‍ലമെന്റ് ഇന്ന് പ്രക്ഷുബ്ധമായേക്കും

Text Size  

Story Dated: Monday, February 06, 2017 04:41 hrs UTC

ഇ അഹമ്മദിന്റെ ആരോഗ്യസ്ഥിതി മറച്ചുവയ്‌ക്കാന്‍ ശ്രമിച്ചെന്ന ആരോപണം, മറ്റു നടപടികള്‍ മാറ്റിവെച്ച് ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് രാജ്യസഭയില്‍ ഗുലാംനബി ആസാദ് നോട്ടീസ് നല്കും. ലോക്‌സഭയില്‍ അടിയന്തര പ്രമേയത്തിന് കേരളത്തിലെ എം.പിമാര്‍ നോട്ടീസ് നല്കും. വിവാദം അവസാനിപ്പിക്കണമന്ന് കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടു.

ഇ അഹമ്മദിന്റെ ആരോഗ്യസ്ഥിതി, ബജറ്റ് അവതരണത്തിനായി മറച്ചു വയ്‌ക്കാന്‍ ശ്രമിച്ചെന്നും അദ്ദേഹത്തെ അപമാനിച്ചെന്നും ആരോപിച്ചുള്ള ബഹളം കാരണം ലോക്‌സഭ വെള്ളിയാഴ്ച സ്തംഭിച്ചിരുന്നു. രാജ്യസഭയില്‍ സീതാറാം യെച്ചുരി വിഷയം ഉന്നയിച്ചെങ്കിലും കോണ്‍ഗ്രസ് നേതാക്കള്‍ക്ക് അവസരം കിട്ടിയിരുന്നില്ല. ചോദ്യോത്തരവേള സസ്‌പെന്‍ഡ് ചെയ്യാനുള്ള നോട്ടീസ് ഗുലാംനബി ആസാദ് നല്കും. ഒപ്പം ലോക്‌സഭയിലെ എംപിമാര്‍ അടിയന്തരപ്രമേയ നോട്ടീസ് നല്കും.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.