You are Here : Home / News Plus

ലോ അക്കാദമിയുടെ അഫിലിയേഷന്‍ റദ്ദാക്കില്ല

Text Size  

Story Dated: Monday, February 06, 2017 12:48 hrs UTC

തിരുവനന്തപുരം : ലോ അക്കാദമിയുടെ അഫിലിയഷന്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് യു.ഡി.എഫ് മുന്നോട്ടുവെച്ച പ്രമേയം 8 നെതിരെ 12 വോട്ടിന് സിന്‍ഡിക്കേറ്റ് യോഗത്തില്‍ തള്ളി.ലോ അക്കാദമിയ്ക്ക് എതിരെ കൂടുതല്‍ നടപടിവേണ്ടെന്ന നിലപാടിലാണ് സര്‍വകലാശാല. സിപിഐ ഉള്‍പ്പെടെയുള്ള എട്ട് അംഗങ്ങളാണ് സിന്‍ഡിക്കേറ്റ് യോഗത്തെ പിന്തുണച്ചത്. കോളജും ഭൂമിയും സര്‍വകലാശാല ഏറ്റെടുക്കണം, നിലവിലെ വിദ്യാര്‍ത്ഥികളെ ബാധിക്കാത്ത തരത്തില്‍ അഫിലിയേഷന്‍ റദ്ദാക്കണം എന്നിവയായിരുന്നു സിന്‍ഡിക്കേറ്റ് യോഗത്തില്‍ യു.ഡി.എഫ് മുന്നോട്ടുവെച്ച ആവശ്യങ്ങള്‍. ലക്ഷ്മി നായരുടെ ബിരുദം സംബന്ധിച്ച പരാതി അന്വേഷിക്കാന്‍ പരീക്ഷാ സമിതിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്.സിന്‍ഡിക്കേറ്റ് യോഗം നടക്കുന്ന കെട്ടിടത്തിലേയ്ക്ക് വിദ്യാര്‍ത്ഥി സംഘടനകള്‍ സംഘടിച്ച് എത്തിയതോടെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു.ഇതിനിടെ, സര്‍വകലാ സിന്‍ഡിക്കേറ്റ് യോഗത്തില്‍ പ്രതികൂല തീരുമാനം പുറത്തു വരുന്നതോടെ വിദ്യാര്‍ത്ഥി സംഘടകള്‍ വീണ്ടും ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.